കേ​ര​ള​ത്തി​ല്‍​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ഒ​ന്നാം​സ്ഥാ​നം: മ​ന്ത്രി
Sunday, September 8, 2019 11:30 PM IST
കു​ണ്ട​റ: സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന​രേ​ഖ​യി​ല്‍ ഒ​ന്നാം​സ്ഥാ​നം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കാ​ണെ​ന്ന് മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. അ​ഖി​ല​കേ​ര​ള വി​ശ്വ​ക​ര്‍​മ്മ മ​ഹാ​സ​ഭ കാ​ഞ്ഞി​ര​കോ​ട് ശാ​ഖ​യു​ടെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത ഇ​ട​പെ​ട​ലു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്.
130 കോ​ടി ജ​ന​ങ്ങ​ളു​ള്ള ഭാ​ര​ത​ത്തി​ല്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ 400 കോ​ടി ചെ​ല​വാ​ക്കു​മ്പോ​ള്‍ 3.5 കോ​ടി ജ​ന​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ 5000 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ഫൈ​ന്‍​ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ശാ​ഖാ​പ്ര​സി​ഡ​ന്‍റ് ജി.​സു​ദ​ര്‍​ശ​ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ഒ​ന്നാം റാ​ങ്കു​നേ​ടി​യ ശ്രീ​ജി മ​ധു​വി​നെ​യും ബി​രു​ദം ഒ​ന്നാം​റാ​ങ്ക് നേ​ടി​യ പി.​ആ​തി​ര​യേ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്കു​നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും യോ​ഗ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.