തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ലൈ​സ​ൻ​സ്: പദ്ധതി ഉ​ദ്ഘാ​ട​നം ഇന്ന്
Sunday, September 8, 2019 11:30 PM IST
കൊ​ല്ലം: വി​ദ്യാ​ഭാ​സ​ക്കു​റ​വ് മൂ​ല​വും പ​രീ​ക്ഷാ​ഭ​യം മൂ​ല​വും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന തീ​ര​ദേ​ശ​വാ​സി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച് ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​പ​ള്ളി​ത്തോ​ട്ടം എ​ഫ് സി ​ഡി പി ​ഹാ​ളി​ൽ ന​ട​ക്കും.
മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ടി​ഒ വി. ​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കൊ​ല്ലം എ​സി​പി പ്ര​ദി​പ്കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ള്ളി​ത്തോ​ട്ടം പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ട്രാ​ക്കും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ക​ട​ലോ​ര​ത്തെ സാ​ധാ​ര​ണ​ക്കാ​രി​ൽ അ​നേ​ക​ർ​ക്ക് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ പ​ള്ളി​ത്തോ​ട്ടം എ​സ് ഐ ​പ്ര​ദി​പ് ഇ​പ്പോ​ഴ​ത്തെ പു​തി​യ നി​യ​മ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്നോ​ട്ടു പോ​യാ​ൽ പ​ല കു​ടും​ബ​ങ്ങ​ളും ക​ട​ക്കെ​ണി​യി​ലാ​കു​മെ​ന്നു തി​രി​ച്ച​റി​ഞ്ഞു പ​ദ്ധ​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സി ​ഐ ദേ​വ​രാ​ജ​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ അ​ദ്ദേ​ഹം കൊ​ല്ലം ആ​ർ ടി ​ഒ വി ​സ​ജി​ത്തി​നെ സ​മീ​പി​ച്ചു കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ട്രാ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.
ആ​ദ്യ​പ​ടി​യെ​ന്ന നി​ല​യി​ൽ പ​ള്ളി​ത്തോ​ട്ടം മു​ത​ൽ ത​ങ്ക​ശേ​രി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തു ഇ​ത് ന​ട​പ്പി​ലാ​ക്കു​വാ​നാ​ണ് തീ​രു​മാ​നം. ക​ട​ലോ​ര​ത്തെ ക്രി​സ്ത്യ​ൻ മു​സ്ലിം പ​ള്ളി​ക​ളി​ൽ ഇ​തി​നെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പ് ന​ൽ​കി.
തു​ട​ർ​ന്ന് പു​രോ​ഹി​ത​രു​ടെ​യും ജോ​ന​ക​പ്പു​റം ജ​മാ അ​ത് സെ​ക്ര​ട്ട​റി​യു​ടെ​യും കോ​ർ​പ​റേ​ഷ​ൻ കൗ​ൺ സി​ല​ർ​മാ​രു​ടെ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ള്ളി​ത്തോ​ട്ടം എ​ഫ് സി ​ഡി പി ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ര​ജി​സ്ട്രേ​ഷ​നു​ക​ൾ ന​ട​ത്തി.
ആ​യി​ര​ത്തി​നും ര​ണ്ടാ​യി​ര​ത്തി​നും ഇ​ട​യ്ക്കു ആ​ളു​ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. എ​ഫ് സി ​ഡി പി ​വ​ഴി ഇ​വ​രെ അ​ൻ​പ​ത് പേ​രെ വീ​തം വി​ളി​ച്ചു വ​രു​ത്തി ട്രാ​ക്കി​ന്‍റേ​യും ശ്രീ ​ക​ല ഡ്രൈ​വിം​ഗ് സ്കൂ​ളി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ന​ൽ​കി ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യും റോ​ഡി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു വാ​ഹ​ന​മോ​ടി​ക്കാ​ൻ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്യും.