ശ്രീ​കോ​വി​ലി​ന്‍റെ ശി​ലാ​ന്യാ​സം ഇ​ന്ന്
Sunday, September 8, 2019 11:30 PM IST
പ​ര​വൂ​ർ: കോ​ട്ട​പ്പു​റം ശ്രീ​ഭൂ​ത​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ശ്രീ​കോ​വി​ലി​ന്‍റെ ശി​ലാ​ന്യാ​സം ഇ​ന്ന് രാ​വി​ലെ 10.50നും 12.50​നും മ​ധ്യേ ന​ട​ക്കും.
നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ത​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ‌ ന​ന്പൂ​തി​രി, സ്ഥ​പ​തി മാ​വേ​ലി​ക്ക​ര ഓ​ല​കെ​ട്ടി​യ​ന്പ​ല​ത്ത് പീ​താം​ബ​ര​ൻ ആ​ചാ​രി, ശി​ൽ​പ്പി കാ​വ​നാ​ട് ര​ഘു എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ്. രാ​വി​ലെ 6.30ന് ​അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, തു​ട​ർ​ന്ന് വി​ശേ​ഷാ​ൽ പൂ​ജ, അ​നു​ജ്ഞാ ക​ല​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ക്ഷേ​ത്ര​ത്തി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യോ​ളം ചെ​ല​വ് വ​രു​ന്ന പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.