സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്ക് റൈ​ഫി​ൾ ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​നം
Monday, September 9, 2019 11:46 PM IST
കൊ​ട്ടാ​ര​ക്ക​ര: പൂ​യ​പ്പ​ള്ളി ഗ​വ.​ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്ക് റൈ​ഫി​ൾ ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.
വെ​ളി​യം അ​ഡ്വെ​ഞ്ച​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി യാ​ണ് കേ​ഡ​റ്റു​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സ്റ്റു​ഡ​ന്‍റ്് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കാ​യി ന​ട​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ഓ​ണം ക്യാ​മ്പി​ന്‍റെ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് റൈ​ഫി​ൾ ഷൂ​ട്ടിം​ങ്ങ് ന​ട​ന്ന​ത്. പൂ​യ​പ്പ​ള്ളി എ​സ്ഐ ടി.​രാ​ജേ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണം ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ഗാ​ന്ധി​ഭ​വ​നി​ൽ ഓ​ണാ​ഘോ​ഷം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട് .
പി​റ്റി​എ പ്ര​സി​ഡ​ന്‍റ് എം.​ബി.​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗു​രു​ന​ന്മ അ​വാ​ർ​ഡ് ജേ​താ​വാ​യ കേ​ര​ള​പു​രം ഗ​വ.​ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക ജ​സീ​ന റ​ഹിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഡി.​കെ ഷി​ബു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു, സി​പി​ഓ റാ​ണി, ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​ക​ൻ അ​നൂ​പ്, ഡ്രി​ൽ ഇ​ൻ​സ്‌​ട്ര​ക്ട​ർ വി​നോ​ദ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.