ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്നു
Monday, September 9, 2019 11:47 PM IST
കൊ​ല്ലം: റോ​ട്ട​റി ക്ല​ബ് ഒ​ഫ് ചാ​ത്ത​ന്നൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ കാ​രം​കോ​ട് വാ​ർ​ഡി​നെ സീ​റോ വേ​സ്റ്റ് വാ​ർ​ഡാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ക്ല​ബ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം. ഇ​തി​നാ​യി ഗ്രാ​മ​സ​ഭ​യി​ൽ നി​ന്ന് റോ​ട്ട​റി ക​മ്യൂ​ണി​റ്റി കോ​റും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ എ​ല്ലാ വീ​ടു​ക​ളി​ലും ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു.
വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഇ​തി​ലേ​യ്ക്ക് പൈ​പ്പ് ക​ന്പോ​സ്റ്റ്, കു​ഴി ക​ന്പോ​സ്റ്റ്, ബ​ക്ക​റ്റ് ക​ന്പോ​സ്റ്റ്, കി​ച്ച​ൻ ക​ന്പോ​സ്റ്റ് ബി​ൻ എ​ന്നി​വ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ പ്ര​ചാ​ര​ണ​വും ന​ട​ക്കു​ക​യാ​ണ്.
ഏ​റ​അ​റ​വും ചെ​ല​വ് കു​റ​ഞ്ഞ​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ​ത് കി​ച്ച​ൻ ക​ന്പോ​സ്റ്റ് ബി​ന്നാ​ണ്. ഇ​തി​ന്‍റെ ചെ​ല​വ് 1800 രൂ​പ​യാ​ണ്. ഇ​തി​ന് അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ സ​ർ​വേ​യും ന​ട​ക്കു​ന്നു. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ ബെ​നി​ഫി​ഷ്യ​റി വി​ഹി​തം ക്ല​ബ് വ​ഹി​ക്കാ​നാ​ണ് തീ​രു​മാ​നം.
കാ​രം​കോ​ട് വാ​ർ​ഡി​നെ മാ​ലി​ന്യ വി​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചാ​ത്ത​ന്നൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ന് എ​തി​ർ​വ​ശ​ത്തെ ഇ​സി​യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം ചേ​രും.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഡോ.​ടി.​എ​ൻ.​സീ​മ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സെ​ടു​ക്കും. ശി​രീ​ഷ് കേ​ശ​വ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. കെ.​കെ.​രാ​ജീ​വ്, ഐ​സ​ക് സെ​ബാ​സ്റ്റ്യ​ൻ, ഡോ.​റി​ജി ജി.​നാ​യ​ർ, ഡോ.​ഗോ​പി​നാ​ഥ​പി​ള്ള, കെ.​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ണി സ​ഞ്ചി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കും.