ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യുവാവ് മ​രി​ച്ചു
Tuesday, September 10, 2019 12:23 AM IST
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​ഐ​വൈ​എ​ഫ് വി​ല​ങ്ങ​റ മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ലാ​പ്പ​ള്ളി കി​ഴ​ക്കേ വി​ള ബം​ഗ്ലാ​വി​ൽ റി​ക്കി അ​ല​ക്സ് ചാ​ക്കോ (26) മരിച്ചു. ക​ഴി​ഞ്ഞ 20ന് ​രാ​ത്രി സ​ദാ​ന​ന്ദ​പു​രം- പ്ലാ​പ്പ​ള്ളി റോ​ഡി​ൽ ബൈ​ക്ക് മ​റി​ഞ്ഞു ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കൊ​ല്ലം ആ​ശ്ര​മം ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ് : കെ.​ഒ. അ​ല​ക്സാ​ണ്ട​ർ. മാ​താ​വ് : ആ​നി അ​ല​ക്സാ​ണ്ട​ർ. സ​ഹോ​ദ​ര​ൻ: അ​രു​ൺ അ​ല​ക്സ് ചാ​ക്കോ. സം​സ്കാ​രം പി​ന്നീ​ട്.