തി​ര​ക്കി​ൽ മു​ങ്ങി ഉ​ത്രാ​ട​പ്പാ​ച്ചി​ൽ
Tuesday, September 10, 2019 11:30 PM IST
കൊ​ല്ലം: തി​ര​ക്കി​ൽ മു​ങ്ങി ഉ​ത്രാ​ട​ദി​നം. തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ ഗ​താ​ഗ​ത​കു​രു​ക്കി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തി​ര​ക്കി​ലും ശ​രി​ക്കും പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ന​ഗ​ര​ങ്ങ​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി​യ​ത്. രാ​ത്രി ഒ​ന്പ​തു​വ​രെ ഇ​ത് തു​ട​ർ​ന്നു. വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് ഉ​ണ്ടാ​യ​ത്. കൂ​ടാ​തെ ബേ​ക്ക​റി, ഫ്രൂ​ട്ട് സ്റ്റാ​ൾ, പൂ​ക്ക​ട, പ​ച്ച​ക്ക​റി​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​ത്രി വ​രെ ന​ല്ല തി​ര​ക്കാ​യി​രു​ന്നു.

മ​ഴ മാ​റി നി​ന്ന​തി​നാ​ൽ ഇ​ന്ന​ലെ​യും എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. അ​തേ​സ​മ​യം സ്വ​ർ​ണ​ത്തി​ന് റി​ക്കോ​ർ​ഡ് വി​ല​യ​യാ​തി​നാ​ൽ സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​ൻ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ പോ​ക്ക​റ്റ് റോ​ഡു​ക​ൾ വ​രെ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു.