ഏ​ക​ജാ​ല​കം ചെ​റു​സം​ര​ഭ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​വു​ന്നു
Tuesday, September 10, 2019 11:31 PM IST
കൊല്ലം: ജി​ല്ലാ ക​ല​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യു​ള്ള വ്യ​വ​സാ​യ ഏ​ക​ജാ​ല​ക അ​നു​മ​തി ബോ​ര്‍​ഡ് സം​രം​ഭ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​വു​ന്നു. ആ​റി​ന് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ച്ച 29 അ​പേ​ക്ഷ​ക​ളി​ല്‍ 11 എണ്ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി. പ​രാ​തി​ക​ള്‍ മൂ​ലം അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന നി​ര​വ​ധി യൂ​ണി​റ്റു​ക​ള്‍​ക്ക് ബോ​ര്‍​ഡി​ന്റെ ഇ​ട​പെ​ട​ല്‍ മൂ​ലം അ​നു​മ​തി ല​ഭി​ച്ചു.
വ്യ​വ​സാ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ലൈ​സ​ന്‍​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ല​ളി​ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​രം​ഭം തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ള്‍, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍ മു​ഖേ​ന അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ ആ​ര്‍ ദി​നേ​ശ് അ​റി​യി​ച്ചു.