യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, September 13, 2019 1:29 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : കു​ല​ശേ​ഖ​ര​പു​രം കു​ഴി​വേ​ലി​ജം​ഗ്ഷ​നു സ​മീ​പം നീ​ലി​കു​ളം വാ​ർ​ഡി​ൽ അ​യ​ൽ​പ​ക്ക​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കുത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ എ​ത്തി​യ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. നീ​ലി​കു​ളം ലാ​ലി​ഭ​വ​ന​ത്തി​ൽ ഉ​ത്ത​മ​ൻ- സു​ശീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ജി​ത്ത് എ​ന്ന് വി​ളി​ക്കു​ന്ന ലാ​ലു​കു​ട്ട​ൻ (35 )ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. കു​ല​ശേ​ഖ​ര​പു​രം,നീ​ലി​കു​ളം, വെ​ളു​ത്തേ​രി​ൽ ഷ​ഹി​ൻ​ഷാ (26), അ​ലി അ​ഷ്ക​ർ (21) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കു​ഴി​വേ​ലി ജം​ഗ്ഷ​നി​ൽ മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന സ​ര​സ​ൻ എ​ന്ന​യാ​ളും ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യാ​യ വെ​ളു​ത്തേ​രി​ൽ ഷം​സു​ദീ​ന്‍റെ ഭാ​ര്യ ഷൈ​ല​ജ ബീ​വി​യു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് സ​ര​സ​​ന്‍റെ ഡ്രൈ​വ​റാ​യ ലാ​ലു​ക്കു​ട്ട​നെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടുവ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഷൈ​ല​ജ ബീ​വി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ മ​ക്ക​ളാ​യ പ്ര​തി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​ക​ൾ ഇ​റ​ച്ചി ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് സു​ജി​ത്തി​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സു​ജി​ത്തി​നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജി​വ​ൻ ര​ക്ഷി​ക്കാ​ന​യി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി​ദ്യാ​ധ​ര​ന്‍റെ​യും സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം പ്ര​ദേ​ശ​ത്ത് ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പു​ത്ത​ൻ​തെ​രു​വി​ൽ നി​ന്നും വി​ലാ​പ​യാ​ത്ര​യാ​യി വീ​ട്ട് വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ചി​ത്ര. മ​ക്ക​ൾ: അ​ന​ഘ (10), വൈ​ഗ (ര​ണ്ട്).