ശ്രീ​നാ​രാ​യ​ണ ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ൽ ശ്രീവി​നാ​യ​ക ചു​ണ്ട​ൻ ജേ​താ​വാ​യി
Friday, September 13, 2019 10:45 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​ന്നേ​റ്റി കാ​യ​ലി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ജ​വ​ഹ​ർ താ​യ​ങ്ക​രി​യെ തു​ഴ​പ്പാ​ടു​ക​ൾ​ക്ക് പി​ന്നി​ലാ​ക്കി ശ്രീ​വി​നാ​യ​ക ഒ​ന്നാ​മ​തെ​ത്തി​. പ​ള്ളി​ക്ക​ലാ​റി​ന്‍റെ ഭാ​ഗ​മാ​യ ക​ന്നേ​റ്റി കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും അ​ണി​നി​ര​ന്ന പ​തി​നാ​യി​ര​ങ്ങ​ളെ ആ​വേ​ശ തി​മി​ർ​പ്പി​ലാ​ക്കി​യാ​ണ് 80-ാ​മ​ത് ശ്രീ​നാ​രാ​യ​ണ ട്രോ​ഫി വ​ള്ളം​ക​ളിക്ക് സ​മാ​പ​ന​മാ​യ​ത്.

ക​ന്നേ​റ്റി ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന പൊ​തു സ​മ്മേ​ള​നം മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും ജ​ലോ​ത്സ​വ ഉ​ദ്ഘാ​ട​നം കൊ​ല്ലം എംപി. എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​നും നി​ർ​വ​ഹി​ച്ചു. 1200 മീ​റ്റ​ർ ദൈ​ർ​ഘ​ത്തി​ൽ മൂ​ന്ന് ട്രാ​ക്കു​ക​ളി​ലാ​യി അ​ഞ്ച് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും ആ​റ് തെ​ക്ക​നോ​ടി വ​ള്ള​ങ്ങ​ളെ​യും സം​ഘ​ടി​പ്പി​ച്ച് കൊ​ണ്ട് ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ ആ​വേ​ശ തി​മി​ർ​പ്പി​ലാ​ക്കി.

ക​രു​നാ​ഗ​പ്പ​ള്ളി ജോ​ൺ എ​ഫ് കെ​ന്ന​ഡി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥിക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത വി​നോ​ദ് കേ​ശ​വ​പു​രം ക്യാ​പ്റ്റ​നാ​യു​ള്ള ശ്രീ വി​നാ​യ​ക ചു​ണ്ട​നാ​ണ് എ​ൺ​പ​താ​മ​ത് ശ്രീ​നാ​രാ​യ​ണ ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്.

എ​വ​ർ മാ​ക്സ് ബോ​ട്ട് ക്ല​ബി​ന്‍റെ ഫൈ​സ​ൽ ബ​ഷീ​ർ ക്യാ​പ്റ്റ​നാ​യു​ള്ള ജ​വ​ഹ​ർ താ​യ​ങ്ക​രി ര​ണ്ടാം സ്ഥാ​ന​വും, സൗ​ഹൃ​ദ ഗ്രൂ​പ്പി​ന്‍റെ സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

തെ​ക്ക​നോ​ടി എ ​ഗ്രേ​ഡ് വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ വി​ജി​ത് ബി​ജു ക്യാ​പ്റ്റ​നാ​യ ചെ​ല്ലി​ക്കാ​ട​ൻ ഒ​ന്നാം സ്ഥാ​ന​വും, ക​മ്പ​നി വ​ള്ളം ര​ണ്ടാം സ്ഥാ​ന​വും, കാ​ട്ടി​ൽ തെ​ക്ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക​രു​നാ​ഗ​പ്പ​ള്ളി എംഎ​ൽഎ ആ​ർ. രാ​മ​ച​ന്ദ്ര​ൻ ചെ​യ​ർ​മാ​നാ​യും, സി.​ആ​ർ.​മ​ഹേ​ഷ് ജ​ന​റ​ൽ ക്യാ​പ്റ്റ​നാ​യും സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വ​ള്ളം ക​ളി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫും കാ​ഷ് അ​വാ​ർ​ഡു​ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി സിഐ മു​ഹ​മ്മ​ദ് ഷാ​ഫി​യും പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് എം​എ​ൽ​എ എ​ൻ. വി​ജ​യ​ൻ പി​ള്ള​യും വി​ത​ര​ണം ചെ​യ്തു.

എ.​എം.​ആ​രി​ഫ് എംപി , സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സ്, എംഎ​ൽഎ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എം.​ശോ​ഭ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി, മു​ൻ എംഎ​ൽഎ സി.​കെ. സ​ദാ​ശി​വ​ൻ തു​ട​ങ്ങി നി​ര​വ​ധി​പേ​രാ​ണ് പ​വ​ലി​യ​നി​ലെ​ത്തി​യ​ത്‌.