കാ​രു​ണ്യ​ത്തി​ന്‍റെ പൂ​ക്ക​ള​മൊ​രു​ക്കി വൈ​എം​സി​എ ഓ​ണാ​ഘോ​ഷം
Friday, September 13, 2019 10:45 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​രു​ത​ലി​ന്‍റേ​യും കാ​രു​ണ്യ​ത്തി​ന്‍റേ​യും ജീ​വ​മു​ഖം പ​ക​ർ​ന്ന് മ​ന​സ് നി​റ​യെ മ​ധു​രം നി​റ​ച്ച് വൈ​എം​സി​എ പു​ന​ലൂ​ർ, കൊ​ല്ലം സ​ബ് റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളും മാ​ർ​ത്തോ​മ്മ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ ഒ​ത്തു​കൂ​ടി ഓ​ണം ആ​ഘോ​ഷി​ച്ചു.

അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ചി​ല​വി​ട്ട നി​മി​ഷ​ങ്ങ​ൾ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​സ​മൂ​ഹ​ത്തോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​വും വി​ശാ​ല​മാ​യ മാ​ന​വ​സാ​ഹോ​ദ​ര്വ​ത്തി​ന്‍റെ വി​ള​ബ​ര​വും കാ​രു​ണ്യ​ത്തി​ന്‍റെ പൂ​ക്ക​ൾ കൊ​ണ്ട് വ​യോ​ധി​ക​രു​ടെ ജീ​വി​ത​ത്തി​ൽ പൂ​ക്ക​ള​മൊ​രു​ക്ക​ലു​മാ​യി. ദു​രി​ത​പ്പെ​യ്ത്തു ക​ഴി​ഞ്ഞ് സ​ന്തോ​ഷ​ത്തി​ന്‍റെ പൊ​ൻ തെ​ളി​ച്ചം പ​ക​ർ​ന്ന ഓ​ണാ​ഘോ​ഷം സ്നേ​ഹ സം​ഗ​മം കൂ​ട്ടാ​യ്മ​യു​ടെ സ​ങ്കീ​ർ​ത്ത​ന​മാ​യി പെ​യ്തി​റ​ങ്ങി.

ച​ട​ങ്ങ് ടെ​ലി​വി​ഷ​ൻ താ​രം ആ​ർ​ദ്ര സാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രേ സ​മ​യം അ​ഞ്ച് ഉ​പ​ക​ര​ണ​സം​ഗീ​തം സ്വ​ന്തം സ്വ​ര​ത്തി​ലൂ​ടെ തീ​ർ​ത്ത് ഹ്യൂ​മ​ൻ ബി​റ്റ് ബോ​ക്സിം​ഗി​ൽ അ​ത്ഭു​ത​മാ​യ ആ​ർ​ദ്ര അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ അ​ന്തേ​വാ​സി​ക​ളു​ടെ മ​നം നി​റ​ച്ചു.

പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ കൊ​ല്ലം പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ഒ.​രാ​ജു​ക്കു​ട്ടി, സാ​ജ​ൻ വേ​ളൂ​ർ, കൊ​ല്ലം സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ എം.​തോ​മ​സ്കു​ട്ടി, സി.​പി.​ശാ​മു​വേ​ൽ, മാ​ത്യു വ​ർ​ഗീ​സ്, ജ​യിം​സ് ജോ​ർ​ജ്, സ​ഖ​റി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.