ഓ​ട്ടോറിക്ഷ ബ​സിലിടിച്ച് ഒരാൾക്ക് പ​രി​ക്ക്
Friday, September 13, 2019 10:45 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോറിക്ഷ സ്വ​കാ​ര്യ ബ​സി​ന്‍റെ ്പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി ഓ​ട്ടോറിക്ഷ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​വ​നാ​ട് ക​ന്നി​മേ​ല്‍ കു​മ്പ​ള​ത്ത് ത​റ​യി​ല്‍ അ​ബ്ദു​ള്‍ റ​ഷീ​ദി​നാ​ണ് (48) പ​രി​ക്കേ​റ്റ​ത്.​
ഇന്നലെ രാ​വി​ലെ 11.30 ഓ​ടെ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.​ കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നാ​യി നി​ര്‍​ത്തു​ന്ന​തി​നി​ട​യി​ല്‍ ഇ​തേ ദി​ശ​യി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് ബ​സിന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ അ​ബ്ദു​ള്‍ റ​ഷീ​ദി​ന്‍റെ വ​ല​ത് കാ​ല്‍ ര​ണ്ടാ​യി ഒ​ടി​ഞ്ഞു.​നാ​ട്ടു​കാ​രും ച​വ​റ അ​ഗ്‌​നി ര​ക്ഷാ സേ​ന​യി​ലെ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ബ​സി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ ഓ​ട്ടോ എ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്ത​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ള്‍ റ​ഷീ​ദി​നെ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ന്‍​സി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ത്തി​ച്ചു.