മ​ത്സ്യ​ബ​ന്ധ​നവ​ള്ള​ം മോഷ്‌ടിച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് വ​ള്ള​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Sunday, September 15, 2019 12:52 AM IST
ച​വ​റ: മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​വും എ​ട്ട് ടാ​ങ്ക് ഇ​ന്ധ​ന​വും മോ​ഷ​ണം പോ​യി. ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് വ​ള്ള​ങ്ങ​ൾ മ​ണ്ണി​ൽ ഉ​റ​ച്ച​ത് മൂ​ലം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ക്തി​കു​ള​ങ്ങ​ര പൊ​യ്ക​യി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബി​ന്‍റെ വ​ള്ള​മാ​ണ് മോ​ഷ​ണം പോ​യ​ത്. മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് ശേ​ഷം കാ​യ​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള്ള​മാ​ണ് മോ​ഷ്ടി​ച്ച​ത്. സ​മീ​പ​ത്ത് കെ​ട്ടി​യി​രു​ന്ന ര​ണ്ട് വ​ള്ള​ങ്ങ​ൾ കൂ​ടി കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ണ്ണി​ൽ ഉ​റ​ച്ച​ത് മൂ​ലം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .

ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സം​ഘം അ​ഷ്ട​മു​ടി കാ​യ​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. നീ​ണ്ട​ക​ര​കോ​സ്റ്റ​ൽ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് വി​ഭാ​ഗ​വും ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജിത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം എ​ട്ട് ടാ​ങ്ക് ഇ​ന്ധ​നം അ​പ​ഹ​രി​ച്ച​ത് മോ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ ദു​രു​ഹ​ത ഉ​ണ്ടാ​ക്കി തു​ട​ർ​ച്ച​യാ​യി ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ ഓ​ടി​ക്കാ​നു​ള്ള ഇ​ന്ധ​ന​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്

തീ​ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള തീ​വ്ര​വാ​ദി നു​ഴ​ഞ്ഞ് ക​യ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​സ്റ്റ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വി​ഷ​യം അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽപെ​ടു​ത്തു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എ​ൻ. വി​ജ​യ​ൻ പി​ള്ള എംഎ​ൽ എ ​പ​റ​ഞ്ഞു.​ നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പും ഇ​വി​ടെ നി​ന്നു ബോ​ട്ടും എ​ൻ​ജി​നി​ക​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.