അ​പൂ​ര്‍​വ​യി​നം പ​ക്ഷി​ക​ള്‍ വി​രു​ന്നി​നെ​ത്തി
Sunday, September 15, 2019 12:52 AM IST
ച​വ​റ: പു​തു​ക്കാ​ട് പ്ര​ദേ​ശ​ത്ത് ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ള്‍ അ​തി​ഥി​ക​ളാ​യെ​ത്ത​യ​ത് നാ​ട്ടു​കാ​ര്‍​ക്ക് കൗ​തു​ക​മാ​യി മാ​റി.​ താ​റാ​വി​ന​പ്പോ​ലി​രി​ക്കു​ന്ന ര​ണ്ട് വ​ലി​യ പ​ക്ഷി​ക​ളും ഏ​ഴ് കു​ഞ്ഞു​ങ്ങ​ളെ​യു​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ത​ലു​കി​ല്‍ ദേ​വാ​ല​യ​ത്തി​ന് സ​മീ​പ​ത്തെ കാ​യ​ലി​നോ​ട് ചേ​ര്‍​ന്നു​ള​ള പു​ര​യി​ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടാ​ല്‍ താ​റാ​വാ​ണ​ന്ന് തോ​ന്നു​മെ​ങ്കി​ലും ഇ​വ പ​റ​ക്കു​ന്ന ഇ​ന​മാ​ണ്.​ താ​റാ​വി​ന്‍റേതു​പോ​ലു​ള​ള ചു​ണ്ടു​ക​ളും പ​തി​ഞ്ഞ കാ​ലു​ക​ളു​മാ​ണ്. ​പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ളെ പൂ​ച്ച ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ര​ക്ഷ​പെ​ടാ​നാ​യി പ​ക്ഷി​ക​ളി​ൽ ഒ​ന്ന് പ​റ​ന്ന് പോ​യി.​ മ​റ്റു​ള​ള​വ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ജോ​സ് കോ​ട്ടേ​ജി​ല്‍ ജോ​സി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.​ ഇ​വ​യെ മ​റ്റ് ജീ​വി​ക​ളി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​ത്തി ജോ​സ് ഈ ​അ​തി​ഥി​ക​ള്‍​ക്ക് ര​ക്ഷ​ക​നാ​യി​രി​ക്കു​ക​യാ​ണ്.​ ഇ​വ​യെ സു​ര​ക്ഷി​ത​മാ​യി വി​ടാ​നാ​ണ് ജോ​സി​ന്‍റെ തീ​രു​മാ​നം .