പ​നം​മ്പ​റ്റ- മ​ഞ്ഞ​ക്കാ​ല ബ​സ് സ​ര്‍​വീ​സി​ന് ഒടുവിൽ അ​നു​മ​തി ല​ഭി​ച്ചു
Sunday, September 15, 2019 12:53 AM IST
പ​ത്ത​നാ​പു​രം: യാ​ത്രാ ദു​രി​തം നേ​രി​ടു​ന്ന മ​ഞ്ഞ​ക്കാ​ല നി​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ഒ​ടു​വി​ല്‍ പ​നം​മ്പ​റ്റ- മ​ഞ്ഞ​ക്കാ​ല വ​ഴി​യു​ള​ള ബ​സ് സ​ര്‍​വീ​സി​ന് കെഎ​സ്​ആ​ര്‍​ടിസി യു​ടെ അ​നു​മ​തി ല​ഭി​ച്ചു.

പ​ത്ത​നാ​പു​രം എംഎ​ല്‍​എ കെ.​ബി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഒ​ന്ന​ര​വ​ര്‍​ഷ​മാ​യു​ള​ള ഗ്രാ​മ​വാ​സി​ക​ളു​ടെ ആ​വ​ശ്യം യാ​ഥാ​ര്‍​ഥ്യമാ​യ​ത്. നി​ല​വി​ല്‍ പ​ത്ത​നാ​പു​രം - കൊ​ട്ടാ​ര​ക്ക​ര മി​നി ഹൈ​വേയി​ലൂ​ടെ പ​തി​ന​ഞ്ച് മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ ബ​സ് സ​ര്‍​വീ​സ് ഉ​ണ്ട​ങ്കി​ലും പ​റ​ങ്കി​മാം​മു​ക​ള്‍ മ​ഞ്ഞ​ക്കാ​ല പ​നം​മ്പ​റ്റ വ​ഴി​യു​ള​ള സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു. വി​ദ്യാ​ര്‍​ഥിക​ള​ട​ക്കം കി​ലോ മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നാ​ണ് സ്കൂ​ളു​ക​ളി​ല്‍ എ​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ​യും വൈ​കുന്നേരവുമാ​യാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.മ​ഞ്ഞ​ക്കാ​ല റെ​ജി സ്മാ​ര​ക പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ര്‍​വഹി​ച്ചു.

ത​ല​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി സ്മാ​ര​ക ലൈ​ബ്ര​റ​റി ഭാ​ര​വാ​ഹി​ക​ളാ​യ ഡി.​പി ശ്രീ​കു​മാ​ര്‍, അ​ര്‍.​രാ​ധാ​കൃ​ഷ്ണ​ന്‍, എ​സ്.​ശ​ശി​ധ​ര​ന്‍ പി​ള​ള, അ​നീ​ഷ് രാ​ജ്, സി.​വി​ജ​യ​ന്‍ പി​ള​ള, ഗി​രീ​ഷ് കു​മാ​ര്‍, ഡി.​മാ​ത്യൂ​സ്, പ​ത്ത​നാ​പു​രം എറ്റിഒ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍ ബ​സി​ല്‍ ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര​ചെ​യ്തു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള​ള ബ​സി​ലെ യാ​ത്രാ അ​നു​ഭ​വ​വും അ​ദ്ദേഹം പ​ങ്കു​വെ​ച്ചു.