ക​ര​യോ​ഗം സെ​ക്ര​ട്ട​റിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി
Sunday, September 15, 2019 1:37 AM IST
കൊ​ട്ടാ​ര​ക്ക​ര: എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം സെ​ക്ര​ട്ട​റി​യെ ക​ര​യോ​ഗം ഓ​ഫീ​സി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​റ​ത്തു കു​ള​ക്ക​ട 1246 -ാം ന​മ്പ​ർ ശ്രീ​ഭാ​നു​വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം സെ​ക്ര​ട്ട​റി കേ​ശ​വ മം​ഗ​ലം വീ​ട്ടി​ൽ കെ. ​തു​ള​സീ​ധ​ര​ൻ പി​ള്ള (59) യെ​യാ​ണ് ഏ​റ​ത്തു കു​ള​ക്ക​ട ക​ര​യോ​ഗം ഓ​ഫീ​സി​നു​ള്ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലി​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ൽ നി​ന്നും എ​സ്ഐ ആ​യി വി​ര​മി​ച്ച ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി ക​ര​യോ​ഗം സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ആ​ല​പ്പാ​ട്ട് ഹി​ന്ദു സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റാ​യും ദേ​ശീ​യ വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: അ​ർ​ച്ച​ന. അ​നു​രാ​ജ്. മ​രു​മ​ക​ൻ: അ​ശ്വി​ൻ