അം​ഗീ​കൃ​ത മ​ണ​ൽ​ക​ട​വു​ക​ൾ അ​ട​ച്ച​തോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ൽ
Sunday, September 15, 2019 11:02 PM IST
പ​ത്ത​നാ​പു​രം: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മ​ണ​ൽ വാ​ര​ൽ ക​ട​വു​ക​ൾ പ​രി​സ്ഥി​തി​യു​ടെ പേ​ര് പ​റ​ഞ്ഞ് അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ പ​ട്ടി​ണി​യി​ലാ​യ​ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ. പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ർ, പ​ട്ടാ​ഴി, ത​ല​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് മ​ണ​ൽ വാ​ര​ലി​നെ ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന​ത്.

ജ​ലാ​ശ​യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യു​ടെ പേ​രി​ൽ മ​ണ​ൽ​വാ​ര​ൽ നി​രോ​ധി​ച്ച​തോ​ടെ വ​ല്ല​പ്പോ​ഴും ല​ഭി​ക്കു​ന്ന കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലും മ​റ്റു​മാ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം . അം​ഗീ​ക​രി​ച്ച തൊ​ഴി​ൽ കാ​ർ​ഡ്, ക്ഷേ​മ​നി​ധി, ഉ​ത്സ​വ​ബ​ത്ത ഇ​തെ​ല്ലാം ല​ഭ്യ​മാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ന്ന് ഇ​തൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല. മ​ണ​ൽ വാ​രു​ന്ന​തി​നും എ​ത്തി​ക്കു​ന്ന​തി​നാ​യി ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന വ​ള്ള​ങ്ങ​ളും ലോ​റി​ക​ളും മ​ണ​ൽ ക​ട​വു​ക​ളി​ലും വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലു​മാ​യി ന​ശി​ച്ച നി​ല​യി​ലാ​ണ്.

മ​ണ​ൽ​വാ​ര​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ല​ഭ്യ​മാ​യി​രു​ന്ന​ത്. അം​ഗീ​കൃ​ത മ​ണ​ൽ വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി അ​ന​ധി​കൃ​ത മ​ണ​ൽ​മാ​ഫി​യ ക​ട​വു​ക​ൾ കൈ​യ​ട​ക്കി​യ​തോ​ടെ​യാ​ണ് ക​ട​വു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ൽ എ​ത്തി​യ​ത്.

കൂ​ടാ​തെ കെ​ട്ടി​ട നി​ർ​മ്മാ​ണ മേ​ഖ​ല മ​ണ​ലി​നു പ​ക​രം പാ​റ​പ്പൊ​ടി​യും എം​സാ​ൻ​റും കൈ​യ​ട​ക്കി​യ​തോ​ടെ ആ​വ​ശ്യ​ക്കാ​രും കു​റ​ഞ്ഞു. തെ​ന്മ​ല ഡാ​മി​ന്‍റെ ജ​ല​സം​ഭ​ര​ണി​യി​ലും അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ വ​ന​മേ​ഖ​ല​യി​ലും ലോ​ഡു​ക​ണ​ക്കി​നു മ​ണ്ണാ​ണ് ഉ​ള്ള​ത്. ഇ​വി​ടെ നി​ന്നും പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രാ​ത്ത വി​ധം മ​ണ​ൽ വാ​രാ​വു​ന്ന​താ​ണ്.

മ​ണ​ൽ​വാ​ര​ൽ നി​ല​ച്ച​തോ​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​യ​വ​ർ​ക്ക് ഇ​തി​ലൂ​ടെ തൊ​ഴി​ൽ ന​ൽ​കാ​നും ക​ഴി​യും. കു​ള​ത്തു​പ്പു​ഴ​യി​ലും, അ​ച്ച​ൻ​കോ​വി​ലി​ലും മ​ണ​ൽ​കാ​ല​വ​റ​ക​ൾ തു​റ​ക്കു​മെ​ന്നും തൊ​ഴി​ൽ ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലു​മാ​ണ് നൂ​റു ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ.