മ​ത്സ്യ​ബ​ന്ധ​നവ​ള്ള​വും ഇ​ന്ധ​ന​വും മോ​ഷ​ണം പോ​യ സം​ഭ​വ​ം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Sunday, September 15, 2019 11:02 PM IST
ച​വ​റ: ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​വും എ​ട്ട് ടാ​ങ്ക് ഇ​ന്ധ​ന​വും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​യ്ക​യി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബി​ന്‍റെ വ​ള്ളം മോ​ഷ​ണം പോ​യ​ത്. ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​റ്റ് ര​ണ്ട് വ​ള്ള​ങ്ങ​ൾ മ​ണ്ണി​ൽ ഉ​റ​ച്ച​ത് മൂ​ലം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
.മ​ത്സ്യ​ബ​ന്ധ​ന​ത്തി​നുശേ​ഷം കാ​യ​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള്ള​മാ​ണ് മോ​ഷ്ടി​ച്ച​ത്. നീ​ണ്ട​ക​ര​ കോ​സ്റ്റ​ൽ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് വി​ഭാ​ഗ​വും ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ ഓ​ടി​ക്കാ​നു​ള്ള ഇ​ന്ധ​ന​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.
തീ​ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള തീ​വ്ര​വാ​ദി നു​ഴ​ഞ്ഞ് ക​യ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​ര​ത്ത് ജാ​ഗ്ര​ത നി​ർ​ദേശ​വും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. മോ​ഷ​ണം പോ​യ വ​ള്ളം ക​ട​ലി​ലെ​വി​ടെ​യെ​ങ്കി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കോ​സ്റ്റ് ഗാ​ർ​ഡ്, മ​റൈ​ൻ, നേ​വി, ക​ട​ലോ​ര ജാ​ഗ്ര​ത സ​മി​തി എ​ന്നി​വ​ർ​ക്ക് നി​ർ​ദേശം ​ന​ൽ​കി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.