അയണിവേലിക്കുളങ്ങര വി​ല്ലേ​ജ് ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ടം
Sunday, September 15, 2019 11:05 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : നി​ന്നു തി​രി​യാ​ൻ ഇ​ട​മി​ല്ലാ​തെ ഏ​റെ ബു​ദ്ധി​മു​ട്ടി​യ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി അ​യ​ണി​വേ​ലി കു​ള​ങ്ങ​ര​വി​ല്ലേ​ജ് ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ടം. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​മു​ൾ​പ്പ​ടെ​യു​ള്ള സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് യാ​ഥാ​ർ​ഥ്യമാ​കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ദു​രി​ത​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്. 1985​ലാ​ണ് അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് രൂ​പീ​കൃ​ത​മാ​കു​ന്ന​ത്.​
തു​ട​ക്ക​ത്തി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. 1992 ൽ ​ആ​ലാ​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ സു​മ​തി​ക്കു​ട്ടി​യ​മ്മ ആറുസെ​ന്‍റ് വ​സ്തു ഓ​ഫീ​സ് നി​ർ​മ്മാ​ണ​ത്തി​ന് സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി.1993 ൽ ​പു​തി​യ കെ​ട്ടി​ട​വും നി​ർ​മ്മി​ച്ചു.
മു​പ്പ​തി​നാ​യി​ര​ത്തോ​ളം ത​ണ്ട​പ്പേ​രു​ക​ളാ​ണ് വി​ല്ലേ​ജ് അ​തി​ർ​ത്തി​യി​ൽ ഉ​ള്ള​ത്. ​സു​നാ​മി ദു​ര​ന്ത​ത്തി​നു ശേ​ഷം പ​ത്തോ​ളം സു​നാ​മി കോ​ള​നി​ക​ളും കൂ​ടി വ​ന്ന​തോ​ടെ ജോ​ലി ഭാ​രം ഇ​ര​ട്ടി​യാ​യി. ​കൂ​ടാ​തെ ഐ​ആ​ർ​ഇ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യും വി​ല്ലേ​ജ് അ​തി​ർ​ത്തി​യി​ലാ​ണ്. പ​ഴ​യ​തും ഇ​ടു​ങ്ങി​യ​തും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ നി​ന്നു​തി​രി​യാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത​തു​മാ​യ ഓ​ഫീ​സ് കെ​ട്ടി​ടം ജീ​വ​ന​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ ദു​രി​തം ന​ൽ​കു​ന്ന​താ​യി മാ​റി.​
ആ​റു ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. മ​ഴ പെ​യ്താ​ൽ ചോ​ർ​ന്നൊ​ലി​ച്ച് രേ​ഖ​ക​ൾ പോ​ലും ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യാ​യി.​ച​ന്ത​ക്കാ​യ​ൽ, വ​ട്ട​ക്കാ​യ​ൽ, ടി ​എ​സ് ക​നാ​ൽ എ​ന്നി​വ​യാ​ൽ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വി​ല്ലേ​ജി​ന്‍റെ മൂ​ന്നു ഭാ​ഗ​വും ജ​ല​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​താ​ണ്.
വി​ല്ലേ​ജി​ന്‍റെ കു​റ​ച്ചു ഭാ​ഗം ഐ ​ആ​ർ ഇ ​ഏ​റ്റെ​ടു​ക്കു​ന്നു എ​ന്ന​തും നി​ല​നി​ല്ക്കു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ​യു​ള്ള ഒ​രു റി​പ്പോ​ർ​ട്ടും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ​കി​ട്ടി​യി​ട്ടി​ല്ല​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ കെ​ട്ടി​ടം വേ​ണം എ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​യു​ടെ ഇ​ട​പെ​ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ക്കാ​ൻ ഉ​ത്ത​ര​വാ​യി.​ നി​ല​വി​ലു​ള്ള കെ​ട്ടി​ടം ഉ​ട​ൻ പൊ​ളി​ച്ചു​നീ​ക്കും.​ഹൗ​സിം​ഗ് ബോ​ർ​ഡി​നാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണ ചു​മ​ത​ല.​പു​തു​താ​യി സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​ത്.​
ഇ​തോ​ടെ അ​പേ​ക്ഷ​ക​ൾ പൂ​ർ​ണമാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​ക്കും. ഡോ​ക്കു​മെ​ന്‍റേ​ഷ​നു​ക​ളും ഡി​ജി​റ്റ​ലാ​കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​ൺ​ലൈ​നാ​യി ന​ൽ​കും.
ഇ-​പോ​സ് മി​ഷ്യ​ൻ ഉ​ൾ​പ്പ​ടെ സ്ഥാ​പി​ച്ച് പ​ണ​മി​ട​പാ​ടു​ക​ളും ഓ​ൺ​ലൈ​നാ​ക്കും.​ അ​ങ്ങ​നെ ദു​രി​ത​ത്തി​ൽ നി​ന്നും പൂ​ർ​ണമാ​യും സ്മാ​ർ​ട്ടാ​വു​ക​യാ​ണ് അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓ​ഫീ​സ്.