സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ം സ​മൂ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യ്ക്ക് അ​നി​വാ​ര്യം മന്ത്രി
Sunday, September 15, 2019 11:05 PM IST
കൊ​ല്ലം: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​വും ജീ​വി​ത വി​ജ​യ​വും സ​മൂ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യ്ക്ക് അ​നി​വാ​ര്യ ഘ​ട​ക​മാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും അ​നു​ക​മ്പ​യും സം​ര​ക്ഷ​ണ​വും ഇ​തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ പ​റ​ഞ്ഞു.
ക​രി​ക്കോ​ടു ഗ​വ. മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​ഗീ​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​നൗ​ഷാ​ദ് എം​എ​ൽ​എ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.
മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യാ ഫ്രാ​ൻ​സി​സ്, എ​സ്.​ഗീ​താ​കു​മാ​രി, എം.​എ. സ​ത്താ​ർ, ചൈ​യി​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി.​സ​ജി നാ​ഥ്, ഡി.​വി​നോ​ദ് കു​മാ​ർ, പ​ട്ട​ത്താ​നം സു​നി​ൽ, സൂ​പ്ര​ണ്ട് എ.​എ​സ്.​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.