കെഎസ്ആർടിസി ബസുകൾ സമയക്രമം പാലിക്കണമെന്ന്
Sunday, September 15, 2019 11:05 PM IST
പ​ത്ത​നാ​പു​രം: ​കെഎ​സ്ആ​ര്‍ ടി ​സി സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്നി​ല്ല;​ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തു​ന്നു.​ മ​ല​യോ​ര മേ​ഖ​ല​യാ​യ മാ​ങ്കോ​ട്, പാ​ടം റൂ​ട്ടി​ലാ​ണ് കെഎ​സ്ആ​ര്‍ ടി ​സി അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി മൂ​ലം സ്വ​കാ​ര്യ ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തു​ന്ന​ത്.​
മേ​ഖ​ല​യി​ലേ​ക്ക് അ​ധി​ക​വും സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്.​ ഇ​വി​ടേ​ക്ക് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള കെ ​എ​സ് ആ​ര്‍ ടി ​സി ബ​സി​ന്‍റെ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യു​ള്ള ഓ​ട്ട​മാ​ണ് സ്വ​കാ​ര്യ ബ​സു​ക​ള്‍ പി​ന്തി​രി​യാ​ന്‍ കാ​ര​ണം.​
രാ​വി​ലെ 9.50ന് ​കെ എ​സ് ആ​ര്‍ ടി ​സി​യും, 10.25ന് ​സ്വ​കാ​ര്യ ബ​സും സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട​താ​ണ്.​ എ​ന്നാ​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി 10.10ലേ​ക്കും, പി​ന്നീ​ട് 10.25ലേ​ക്കും സ​ര്‍​വീ​സ് മാ​റ്റി.​ ഇ​തോ​ടെ​യാ​ണ് 10.25ന്‍റെ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ച​ത്.​ കെ എ​സ് ആ​ര്‍ ടി ​സി അ​ധി​കൃ​ത​രു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ 10.20ന് ​ബ​സ് സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന് സ​മ്മ​തി​ച്ചെ​ങ്കി​ലും വീ​ണ്ടും സ​മ​യം തെ​റ്റി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യ​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ബ​സ് ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത്.​
കെ എ​സ് ആ​ര്‍ ടി ​സി സ​മ​യ​ക്ര​മം ഇ​ല്ലാ​തെ ഓ​ടു​ന്ന​തി​നാ​ല്‍ രാ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പേ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​യി​രു​ന്നു.​ഇ​രു​പ​ത് മി​നി​ട്ട് ഇ​ട​വേ​ള​ക​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന പാ​ത​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​യി​ല്‍ പോ​ലും ഇ​പ്പോ​ള്‍ ബ​സി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.​ മ​ല​യോ​ര മേ​ഖ​ല​യാ​യ​തി​നാ​ല്‍ ബ​സി​നെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

സെ​മി​നാ​ർ ന​ട​ത്തി

കു​ണ്ട​റ: കു​ന്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി വി​നാ​ശ​ത്തെ സം​ബ​ന്ധി​ച്ച് സെ​മി​നാ​റും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. സെ​മി​നാ​ർ കു​ന്പ​ളം സോ​ള​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സു​ബാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ട​വ​ക വി​കാ​രി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ വി​ജ​യ​കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് അ​ന്ന​മ്മ അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന‌‌​ട​ന്നു.