അ​ജ്ഞാ​ത വ​യോ​ധി​ക​ൻ ആ​റ്റി​ൽ ചാ​ടി ജീവനൊടുക്കി
Monday, September 16, 2019 12:40 AM IST
പു​ന​ലൂ​ർ: അ​ജ്ഞാ​ത വ​യോ​ധി​ക​ൻ ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി ജീവനൊടുക്കി. പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ൽ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ലി​യ പാ​ല​ത്തി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ്‍ വ​യോ​ധി​ക​ൻ ആ​റ്റി​ൽ ചാ​ടി​യ​ത്. ഏ​ക​ദേ​ശം 80 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. പു​ന​ലൂ​ർ പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വ​യോ​ധി​ക​നെ തി​രി​ച്ച​റി​യു​ന്ന​വ​ർ പു​ന​ലൂ​ർ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.