മാ​ലി​ന്യം നി​റ​ഞ്ഞ് കൊ​ട്ടാ​ര​ക്ക​ര ന​ഗ​രം
Monday, September 16, 2019 10:53 PM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ണ​ക്കാ​ല​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് കൊ​ട്ടാ​ര​ക്ക​ര ടൗ​ണും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ദു​ഷി​ച്ചു നാ​റു​ന്നു. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ഴു​കി​യാ​ണ് ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന​ത്. ഓ​ണ​ക്കാ​ല മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ന​ഗ​ര​സ​ഭ​യാ​ണ് ഈ ​ദു​ര​വ​സ്ഥ ക്ക് ​കാ​ര​ണ​ക്കാ​രെ​ന്ന് പൊ​തു​ജ​നം ആ​രോ​പി​ക്കു​ന്നു.

ഓ​ണ​ക്കാ​ല​ത്ത് താ​ൽ​ക്കാ​ലി​ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ്ഥി​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​പേ​ക്ഷി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പ​ല​യി​ട​ത്തും കു​ന്നു​കൂ​ടി കി​ട​ക്കു​ന്നു​ണ്ട്. പ​ച്ച​ക്ക​റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ഇ​തി​ൽ​പ്പെ​ടും. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​യു​ടെ പ​രി​സ​ര​ങ്ങ​ളെ​ല്ലാം ദു​ഷി​ച്ചു നാ​റു​ക​യാ​ണ്. പു​ല​മ​ണി​ലെ ബ​സ് സ്റ്റാ​ന്‍റു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി. കോ​ളേ​ജ് ജം​ഗ്ഷ​നി​ലും കോ​ട്ട​പ്പു​റ​ത്തും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​മെ​ല്ലാം ഓ​ണ മാ​ലി​ന്യം നി​റ​ഞ്ഞു കി​ട​ക്കു​ന്നു​ണ്ട്.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഇ​ട​റോ​ഡു​ക​ളി​ലെ​ല്ലാം വീ​ടു​ക​ളി​ൽ നി​ന്നു​ള്ള ഓ​ണ​മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞി​ട്ടു​ണ്ട്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മാം​സാ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് ഇ​വ​യി​ല​ധി​കം. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​വ ഇ​ട​റോ​ഡ് വ​ശ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത്. ദു​ർ​ഗ​ന്ധം മൂ​ലം സ​മീ​പ​വാ​സി​ക​ളെ​ല്ലാം പൊ​റു​തി​മു​ട്ടി​ക്ക​ഴി​യു​ക​യാ​ണ്. ലോ​ട്ട​സ് റോ​ഡി​ലെ​ത്തി​ച്ചേ​രു​ന്ന ഇ​ട​റോ​ഡു​ക​ളു​ടെ​യും പ്ര​ശാ​ന്തി​ന​ഗ​റി​ലെ ഇ​ട​റോ​ഡു​ക​ളു​ടെ​യു​മെ​ല്ലാം സ്ഥി​തി ഇ​താ​ണ്.

ഓ​ണ​ക്കാ​ല​ത്തെ മാ​ലി​ന്യ​ങ്ങ​ൾ സ​ത്വ​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ദു​ഷി​ച്ചു നാ​റു​ന്ന മാ​ലി​ന്യം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കും. ഇ​പ്പോ​ൾ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​നി പ​ട​ർ​ന്നു പി​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.