അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ചു
Monday, September 16, 2019 10:53 PM IST
കൊല്ലം: ആ​ശ്രാ​മം മൈ​താ​ന​ത്തും പ​രി​സ​ര​ത്ത​മു​ള്ള അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ഒ​ഴി​പ്പി​ച്ചു. മൈ​താ​ന​ത്തി​നു​ള്ളി​ലെ ക്രി​ക്ക​റ്റ് പ്രാ​ക്ടീ​സ് നെ​റ്റി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ഇ​രി​പ്പി​ട​ങ്ങ​ള്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ളി​ച്ചു​നീ​ക്കി. പ​രി​ശീ​ല​ന​ത്തി​നു​ള്ള താ​ത്കാ​ലി​ക സം​വി​ധാ​ന​വും നീ​ക്കം ചെ​യ്യാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

നാ​ല് പെ​ട്ടി​ക്ക​ട​ക​ളും ടെ​ന്‍റു​ക​ളും പൊ​ളി​ച്ചു നീ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​ന​ധി​കൃ​ത​മാ​യി പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക​ളും ഇ​വി​ടെ നി​ന്ന് മാ​റ്റി. ഗ്രാ​മീ​ണ, കാ​ര്‍​ഷി​ക-​കൈ​ത്ത​റി വി​പ​ണ​ന മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​ധി​ക സ്ഥ​ലം ക​യ്യേ​റി​യ ക​ച്ച​വ​ട​ക്കാ​രെ​യും ഒ​ഴി​പ്പി​ച്ചു.
തെ​ക്കു-​പ​ടി​ഞ്ഞാ​റു മൂ​ല​യ്ക്ക് സ്വ​കാ​ര്യ സ്ഥാ​പ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള ചാ​യ​ക്ക​ട​ക​ളും മൊ​ബൈ​ല്‍ വ​ര്‍​ക്ക് ഷോ​പ്പു​ക​ളും ഇ​വി​ടെ നി​ന്ന് മാ​റ്റാ​നും ന​ട​പ​ടി​യാ​യി.

കി​ഴ​ക്കേ അ​തി​ര്‍​ത്തി​യി​ല്‍ ക​ണ്ടെ​ത്തി​യ വാ​ഹ​ന ഗ്ലാ​സു​ക​ള്‍, അ​പ്‌​ഹോ​ള്‍​സ്റ്റ​റി​ക​ള്‍ തു​ട​ങ്ങി​യ​വ ഹ​രി​ത ക​ര്‍​മ​സേ​ന മു​ഖേ​ന നീ​ക്കം ചെ​യ്യാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
മൈ​താ​ന​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിംഗ് അ​നു​വ​ദി​ക്കി​ല്ല. പോ​ലീ​സ് ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്ക​ണം. സ്ഥി​ര​മാ​യി ഇ​ടു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ത​റ​പ്പാ​ട്ടം നി​ശ്ച​യി​ച്ചു. ഇ​വി​ടെ​യു​ള്ള അ​ന​ധി​കൃ​ത ഓ​ട്ടോ​സ്റ്റാ​ന്‍​ഡും ഒ​ഴി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള പെ​ട്ടി​ക്ക​ട​ക​ള്‍ മാ​റ്റാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

നി​യ​മ​പ​ര​മ​ല്ലാ​ത്ത സ്ഥി​ര​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. കു​ട്ടി​ക​ളു​ടെ ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി നേ​ട​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചു. ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ജാ​സ്മി​ന്‍ ജോ​ര്‍​ജ്, ബി. ​പി. അ​നി, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ട​പ​ടി തു​ട​രും.