യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മിച്ചയാൾ പി‌ടിയിൽ.
Tuesday, September 17, 2019 11:08 PM IST
കൊ​ല്ലം: ചി​ന്ന​ക്ക​ട പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​വ​ശം ഇ​രുച​ക്ര വാ​ഹ​ന​ത്തി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മിച്ചയാൾ പി‌ടിയിൽ.
വ​ർ​ക്ക​ല സ്വ​ദേ​ശി സു​കേ​ഷ് (43)നെയാണ് ​പോലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടിയത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വി​നൊ​പ്പം ചി​ന്ന​ക്ക​യി​ൽ ന​ട​പ്പാ​ത​യ്ക്ക് സ​മീ​പം ചെ​രി​പ്പ് വാ​ങ്ങു​ന്ന​തി​നാ​യി വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ ഇയാൾ പി​റ​കി​ലൂ​ടെ ഓ​ടി വ​ന്ന് മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെകോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.