ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ ആ​ക്ര​മ​ണം
Tuesday, September 17, 2019 11:08 PM IST
ച​വ​റ: നീ​ണ്ട​ക​ര ഗ​വ​ൺ​മെ​ന്‍റ് അ​ര​യ​സേ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ ആ​ക്ര​മ​ണം. ടോ​യി​ല​റ്റും ഗേ​റ്റും ത​ക​ർ​ത്തു.
ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന മു​റി​യും ത​ക​ർ​ത്തു. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടേ​യും സാ​ധാ​ര​ണ​ക്കാ​രു​ടേ​യും മ​ക്ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.​ തി​ങ്ക​ളാ​ഴ്ച്ച അ​ർ​ധരാ​ത്രി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു. ചൊ​വാ​ഴ്ച്ച രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളു​മാ​ണ് സ്കൂ​ളി​ലെ ഗേ​റ്റും ടോ​യി​ല​റ്റും ഭ​ക്ഷ​ണ​പ്പു​ര​യും ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.
പെ​ൺ​കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ടോ​യി​ല​റ്റി​ന്‍റെ ക്ലോ​സെ​റ്റി​ൽ ക​ട്ട​യും മ​ണ്ണുമി​ട്ട് അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. ബാ​ത്ത് റൂ​മി​ലെ പൈ​പ്പു​ക​ളും ചു​റ്റു​മ​തി​ലി​ന്‍റെ ഗേ​റ്റും അ​ടി​ച്ച് ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന്‍റെയാ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്റ്റോ​ർറൂ​മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞ് ന​ശി​പ്പി​ച്ചു.
സ്കൂ​ൾ പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​മ്പ​ടി​ക്കു​ന്ന​തും സ്കൂ​ളി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു പോ​ലും സ്കൂ​ൾ പ​രി​സ​ര​ത്താ​യി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ എ​ത്തു​ന്നു​ണ്ട്. സ്കൂ​ളി​ന​ക​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും, മ​ദ്യ കു​പ്പി​ക​ളും നി​ക്ഷേ​പി​ച്ച് ക​ട​ന്നു പോ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ഴു​പ​ത് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥിക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന് നേ​രെ ന‌ടന്ന ആ​ക്ര​മ​ണ​ത്തി​ൽ സപി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ൻ, പ്ര​ഥ​മ അ​ധ്യാ​പി​ക ട്രീ​സ ജോ​ബോ​യി, പ്രി​ൻ​സി​പ്പാ​ൾ ഷീ​ലാ​കു​മാ​രി എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു.
സം​ഭ​വ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ സാ​മൂ​ഹ്യ വി​രു​ദ്ധ​രെ പി​ടി​കൂ​ടാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം ത​യ്യാ​റാ​ക​ണ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഇ​വി​ടെ രാ​ത്രി കാ​ല പോലീ​സ് പെ​ട്രോ​ളിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.