ഗാ​ന്ധി​മു​ക്ക് - പാ​ണ്ടി​വ​യ​ൽ റോ​ഡു ത​ക​ർ​ന്നു
Tuesday, September 17, 2019 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: ഗാ​ന്ധി​മു​ക്ക് -പാ​ണ്ടി​വ​യ​ൽ റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ​റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ജ​ന​പ്ര​തി​നി​ധി​ക​ളും ന​ഗ​ര​സ​ഭ​യും അ​വ​ഗ​ണി​ക്കു​ന്നു.
കൊ​ട്ടാ​ര​ക്ക​ര - ഓ​യൂ​ർ റോ​ഡി​ൽ ഗാ​ന്ധി​മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡാ​ണി​ത്. നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​കു​ഴി​ക​ളി​ലെ​ല്ലാം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു. വെ​ള്ളം നി​റ​ഞ്ഞ കു​ഴി​ക​ളു​ടെ ആ​ഴ​മ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. കാ​റും ഓ​ട്ടോ​റി​ക്ഷ​യു​മ​ട​ക്ക​മു​ള്ള ചെ​റുവാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ഓ​ടി​ക്കു​ക ദു​ഷ​ക​ര​മാ​ണ്.​ മ​ഴ പെ​യ്താ​ൽ റോ​ഡു നി​റ​ഞ്ഞാ​ണ് വെ​ള്ള​മൊ​ഴു​കു​ന്ന​ത്. ഇ​തു വ​ഴി​യു​ള്ള യാ​ത്ര ഇ​പ്പോ​ൾ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ത​പി​ക്കു​ന്നു
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു പ്ര​മു​ഖ കൗ​ൺ​സി​ല​ർ​മാ​രു​ടെ ഡി​വി​ഷ​നു​ക​ളാ​ണ് ഈ ​റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും. ഇ​വ​രോ​ട് പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്ത​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.