തെ​രു​വ്നാ​യ്ക്ക​ൾ നാ​ല് പ​ശുക്കുട്ടി​ക​ളെ ക​ടി​ച്ചു​കൊ​ന്നു
Tuesday, September 17, 2019 11:59 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : തെ​രു​വ് നാ​യ്ക്ക​ൾ പ​ശു​ക്കു​ട്ടി​ക​ളെെ ക​ടി​ച്ചു കൊ​ന്നു.​ മ​രു​തൂ​ര്‍​കു​ള​ങ്ങ​ര വ​ട​ക്ക് മേ​ക്കേ അ​യ​ണി​വേ​ലി​ല്‍ വീ​ട്ടി​ല്‍ ക്ഷീ​ര ക​ർ​ഷ​ക​ൻ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ നാ​ല് പ​ശു​ക്കു​ട്ടി​ക​ളെ ക​ടി​ച്ചു​കൊ​ല്ലു​ക​യും ര​ണ്ട് പ​ശു​ക്ക​ളെ ക​ടി​ച്ച് പ​രി​ക്കേ​ല്പ്പി​ക്കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ശു​ക്ക​ളു​ടെ ക​ര​ച്ചി​ല്‍​കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും കു​ടും​ബ​വും തെ​രു​വ് നാ​യ്ക്ക​ളെ അ​ടി​ച്ചോ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്ത​മാ​യി തൊ​ഴു​ത്തി​ല്ലാ​ത്ത​തി​നാ​ല്‍ അ​യ​ല്‍​ക്കാ​ര​ന്‍റെ വ​സ്തു​വി​ലാ​യി​രു​ന്നു പ​ശു​ക്ക​ളെ വ​ള​ര്‍​ത്തി​യി​രു​ന്ന​ത്.
ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ല്‍ പ​ല​ത​വ​ണ തൊ​ഴു​ത്തി​ന് അ​പേ​ക്ഷ കൊ​ടു​ത്തി​ട്ടും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് പറയപ്പെടുന്നു. തെ​രുനാ​യ്ക്ക​ളു​ടെ ശ​ല്യം മൂലം പ്ര​ദേ​ശ​ത്ത്് ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.