അ​ച്ഛ​ൻ മ​രി​ച്ച് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ മ​ക​നും മ​രി​ച്ചു
Wednesday, September 18, 2019 1:00 AM IST
ശാ​സ്താം​കോ​ട്ട: അ​ച്ഛ​ൻ മ​രി​ച്ച് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വി​ദ്യാ​ർ​ഥി​യാ​യ മ​ക​നും മ​രി​ച്ചു. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ക​ണ​ത്താ​ർ​കു​ന്നം ജ​യേ​ഷ് ഭ​വ​നി​ൽ ജ്യോ​തി​ഷാ​ണ് ( 16) മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 23 നാ​ണ് അ​ച്ഛ​ൻ ജ​യ​കു​മാ​ർ പ​നി​ബാ​ധി​ച്ചു മ​രി​ച്ച​ത്. ശ​ങ്ക​ര​മം​ഗ​ലം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ജ്യോ​തി​ഷ് പി​താ​വി​ന്‍റെ മ​ര​ണം ശേ​ഷം ഇ​ന്ന​ലെ സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ക​യും അ​മി​ത​മാ​യി ഛർ​ദി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രി​മ​ണ​ത്തു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും 11. 30 ഓ​ടെ മ​രി​ച്ചു.

പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജ്യോ​തി​ഷി​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് കു​ഴ​ഞ്ഞു വീ​ണ സ​ഹോ​ദ​ര​ൻ ജ​യേ​ഷും ബ​ന്ധു അ​ന​ന്ദു കൃ​ഷ്ണ​നും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ സ​മാ​ന​മാ​യ അ​സു​ഖ​ത്താ​ൽ അ​ച്ഛ​നും മ​ക​നും മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വീ​ട് പ​രി​ശോ​ധി​ക്കു​ക​യും ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. ജ്യോ​തി​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. മാ​താ​വ് വി​ജ​യ​കു​മാ​രി.