സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നി​ടെ എ​ട്ടു​വ​യ​സു​കാ​ര​ൻ തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
Wednesday, September 18, 2019 1:00 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ വീ​ണ് മു​ങ്ങി മ​രി​ച്ചു. ത​ഴ​വ ആ​ദി​ത്യ വി​ലാ​സം എ​ൽ​പി​എ​സി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ത​ഴ​വ തെ​ക്കും​മു​റി കി​ഴ​ക്ക് ബി​ജൂ ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ ബാ​ബു -സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദേ​വ​നാ​രാ​യ​ണ​ൻ (എ​ട്ട്) ആ​ണ് ത​ഴ​വ​യി​ലെ തോ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്കൂ​ൾ വി​ട്ട് വീ​ട്ടി​ൽ വ​ന്ന​തി​ന് ശേ​ഷം സൈ​ക്കി​ൾ പ​ഠി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ആ​റ് മാ​സം മു​ൻ​പ് പി​താ​വ് മ​ര​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ചി​രു​ന്നു. തോ​ടി​ന​രി​കി​ൽ സൈ​ക്കി​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ തെ​രി​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​രി: ന​മി​ത. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.