നാ​ട​ക പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Wednesday, September 18, 2019 11:45 PM IST
ചാ​ത്ത​ന്നൂ​ർ: മ​ല​യാ​ള നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടെ ദേ​ശീ​യ സം​ഘ​ട​ന അ​ര​ങ്ങി​ന്‍റെ നാ​ട​ക രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള​ള പ്ര​ഥ​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.ചാ​ത്ത​ന്നൂ​ർ കാ​വാ​ലം നാ​രാ​യ​ണ​പ​ണി​ക്ക​ർ ന​ഗ​റി​ൽ(​ചാ​ത്ത​ന്നൂ​ർ വ്യാ​പാ​ര ഭ​വ​ൻ) ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഭി​ന​യ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള​ള പു​ര​സ്കാ​രം ക​ണ്ണൂ​ർ വാ​സൂ​ട്ടി​യും സം​വി​ധാ​ന രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള​ള പു​ര​സ്കാ​രം പ​യ്യ​ന്നൂ​ർ മു​ര​ളി​ക്കും ന​ൽ​കി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എം.​എം.​പു​ര​വൂ​റും പു​ര​സ്കാ​ര വി​ത​ര​ണം തി​ര​ക്ക​ഥാ​കൃ​ത്ത് കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​നും നി​ർ​വ​ഹി​ച്ചു. അ​ര​ങ്ങ് പ്ര​സി‌​ഡ​ന്‍റ് ആ​റ്റി​ങ്ങ​ൽ ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട​ശ​നാ​ട് ക​ന​കം(​ന​ടി), ഐ​ഷാ പ​ണി​ക്ക​ർ(​ന​ടി), കാ​രേ​റ്റ് ജ​യ​ൻ(​ര​ച​യി​താ​വ്), സ​ജ​യ​ൻ ന​ന്നി​യോ​ട്(​ലൈ​റ്റ് വ​ർ​ക്ക്), സു​ഭാ​ഷ് പാ​ല​ത്ര(​സം​ഗീ​ത നി​യ​ന്ത്ര​ണം, ഷൈ​ജു പ​ഞ്ച​മം(​രം​ഗ​സ​ജീ​ക​ര​ണം) എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി ക​രു​മം സു​രേ​ഷ്, ര​ക്ഷാ​ധി​കാ​രി വൈ​ക്കം ബി​നു, ട്ര​ഷ​റ​ർ പൂ​ജാ​റാ​ണി, ജോ.​സെ​ക്ര​ട്ട​റി ദീ​പാ ദീ​പ്തി, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അം​ബു​ജം എ​രു​മേ​ലി, സ​ബീ​ർ ക​ലാ​കു​ടീ​രം, ബെ​ഞ്ച​മി​ൻ അ​ടൂ​ർ, അ​രു​ൺ ചാ​ക്യാ​ർ, റാ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ക​ലാ​പ​രി​പ​ടി​ക​ളും ന​ട​ത്തി.