ദീ​ർ​ഘ​കാ​ല ഫു​ട്ബോ​ൾ പ​രി​ശീ​ല​നം
Friday, September 20, 2019 12:04 AM IST
ച​വ​റ : കു​ട്ടി​ക​ളി​ൽ നി​ന്ന് ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ദീ​ർ​ഘ​കാ​ല ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. സം​സ്ഥാ​ന സ്പോ​ർ​ട്സ് യു​വ​ജ​ന കാ​ര്യ ഡ​യ​റ​ക്ട​റേ​റ്റ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന കി​ക്കോ​ഫ് പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ സ്പോ​ർ​ട്സ് എ​ഡ്യു​ക്കേ​ഷ​ൻ പ്രെ​മോ​ഷ​ൻ ട്ര​സ്റ്റ് ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച സെ​ന്‍റ​റു​ക​ളി​ലാ​യി​ട്ടാ​ണ് പ​രി​ശീ​ല​നം. 2008 ജ​നു​വ​രി ഒന്നിനുശേ​ഷം ജ​നി​ച്ച കു​ട്ടി​ക​ളി​ൽ നി​ന്നു​മാ​ണ് ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ അം​ഗീ​കൃ​ത ക്ല​ബാ​യ മ​ന​യി​ൽ ഫു​ട്ബോ​ൾ അസോ​സി​യേ​ഷ​ന്‍റെ​യും ന​വ മാ​ധ്യ​മ കു​ട്ടാ​യ്മ​യാ​യ ച​ങ്ക്സ് മ​ന​യി​ലു​മാ​യും സ​ഹ​ക​രി​ച്ച് പ​ന്മ​ന മ​ന​യി​ൽ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ സെ​ല​ക്ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള എ​ല്ലാ ശ​നി, ഞ​യ​ർ, ദി​വ​സ​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. ഓ​ൾ ഇ​ൻ​ഡ്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ കീ​ഴി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കോ​ച്ചു​മാ​ർ നേ​തൃ​ത്വം ന​ൽ​കും.
ക്യാ​മ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് വി​ദേ​ശ പ​രി​ശീ​ല​ക​രു​ടെ കീ​ഴി​ൽ തു​ട​ർ പ​രി​ശീ​ല​ന​വും ല​ക്ഷ്യ​മി​ടു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ന​ൽ​കി​യ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം 23 ന് ​ഉച്ചകഴിഞ്ഞ് മൂന്നിന് പ​ന്മ​ന മ​ന​യി​ൽ എ​സ്ബി​വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ എ​ത്തി​ച്ചേ​ര​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8129767878, 892124 2746 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

പൂ​ർ​വവി​ദ്യാ​ർഥി സം​ഗ​മം നാ​ളെ

കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് അ​ലൂ​മ്നി അ​സോ​സി​ഷേ​ൻ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഗ​മം ഒ​രു​വ​ട്ടം കൂ​ടി നാ​ളെ ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പൽ ഡോ. ​സു​മ​ൻ അ​ല​ക്സാ​സാ​ണ്ട​ർ, അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രൊ​ഫ. ജോ​ൺ കു​രാ​ക്കാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ​വി​വ​ര​ങ്ങ​ൾ​ക്ക് 7594949584.