വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം 2019; വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍
Friday, September 20, 2019 12:04 AM IST
കൊല്ലം: ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന വ​ന്യ​ജീ​വി വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും.
ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളും എ​ട്ടി​ന് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ലോ​വ​ര്‍ പ്രൈ​മ​റി, അ​പ്പ​ര്‍ പ്രൈ​മ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​കൃ​തി​യേ​യും വ​ന്യ​ജീ​വി​ക​ളേ​യും അ​ടി​സ്ഥാ​ന​മാ​ക്കി പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിം​ഗ്, ഹൈ​സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ്, ഉ​പ​ന്യാ​സം, പ്ര​സം​ഗം, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്റിം​ഗ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍.
സ​ര്‍​ക്കാ​ര്‍/​എ​യി​ഡ​ഡ്/​അം​ഗീ​കൃ​ത/​സ്വാ​ശ്ര​യ സ്‌​കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. പ്ല​സ് ടൂ ​ത​ലം മു​ത​ല്‍ മു​ക​ളി​ലോ​ട്ടു​ള്ള​വ​ര്‍​ക്ക് കോ​ള​ജ് വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കാം.
പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ക്വി​സ് മ​ത്സ​ര​ത്തി​ന് ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മാ​യും മ​റ്റു മ​ത്സ​ര​ങ്ങ​ള്‍​ക്ക് ര​ണ്ടു പേ​ര്‍​ക്ക് ഓ​രോ സ്ഥാ​പ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രോ മ​ത്സ​ര​യി​ന​ത്തി​ലും പ​ങ്കെ​ടു​ക്കാം. പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ള്‍ മ​ല​യാ​ള ഭാ​ഷ​യി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ക.
ജി​ല്ലാ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും ഓ​രോ മ​ത്സ​ര​യി​ന​ത്തി​ലെ​യും ആ​ദ്യ മൂ​ന്നു സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡി​നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നും പു​റ​മെ റോ​ളിം​ഗ് ട്രോ​ഫി​യും ന​ല്‍​കും. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കും അ​നു​ഗ​മി​ക്കു​ന്ന ഒ​രു ര​ക്ഷ​ക​ര്‍​ത്താ​വി​നും ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വും, സ്ലീ​പ്പ​ര്‍ ക്ലാ​സ് യാ​ത്രാ​ചെ​ല​വും ന​ല്‍​കും. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫീ​സി​ലും (0474-2748976, 9447979132) സം​സ്ഥാ​ന ചീ​ഫ് വൈ​ല്‍​ഡ് വാ​ര്‍​ഡന്‍റെ ഓ​ഫീ​സി​ലും(0471-2529335, 2529303) www.forest.kerala.gov.in വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും.