കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​റ്റയാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി
Friday, September 20, 2019 10:44 PM IST
ച​വ​റ: കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​റ്റ​തി​ന്‍റെ പേ​രി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് പു​റ​ത്തി​റ​ങ്ങി വീ​ണ്ടും ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​റ്റ​യാ​ളെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി.
പ​ന്മ​ന ഇ​ട​പ്പ​ള​ളി​ക്കോ​ട്ട മ​ണ്ണൂ വ​ട​ക്ക​തി​ല്‍ ജ​ലാ​ലു​ദീ​നെ​യാ​ണ്(60) ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മാ​ന​മാ​യ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ജ​ലാ​ലു​ദീ​ന്‍ ഇ​രു​പ​ത്തി നാ​ല് ദി​വ​സം ജ​യി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി വീ​ണ്ടും ഇ​ട​പ്പ​ള​ളി​ക്കോ​ട്ട കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ളു​ടെ പെ​ട്ടി​ക്ക​ട​യി​ല്‍ പാ​ന്‍ മ​സാ​ല ഉ​ള്‍​പ്പെ​ടെ​യു​ള​ള ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​റ്റ് വ​രു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ ഒ​രു സ്‌​കൂ​ളി​ലെ എ​ട്ടാം ത​ര​ത്തി​ലെ വി​ദ്യാ​ര്‍​ഥി ഇ​വി​ടെ നി​ന്ന് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി ഉ​പ​യോ​ഗി​ച്ച് വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ച​വ​റ സി​ഐ എ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​റ്റ​തി​ന് ജ​ലാ​ലു​ദീ​ന് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ന്നെ ഇ​രു​പ​ത്തി​യാ​റ് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട​ന്നും നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഇ​യാ​ളു​ടെ കൈ​യി​ല്‍ നി​ന്ന് ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജ​ലാ​ലു​ദീ​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.