ഓ​ട്ടോ​റി​ക്ഷാ സ​ർ​വീ​സ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണമെന്ന് കു​ണ്ട​റ പൗ​ര​വേ​ദി
Saturday, September 21, 2019 11:50 PM IST
കു​ണ്ട​റ: ഓ​ട്ടോ​റി​ക്ഷാ സ​ർ​വീ​സ് ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണമെന്ന് കു​ണ്ട​റ പൗ​ര​വേ​ദി ആവശ്യപ്പെട്ടു. ഗ്രാ​മ​-ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും മീ​റ്റ​ർ ഘ​ടി​പ്പി​ക്കേ​ണ്ട​ത് സാ​മൂ​ഹി​ക​നീ​തി ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​ണ്. മ​ട​ക്ക​യാ​ത്ര​യി​ൽ യാ​ത്ര​ക്കാ​രെ കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ന്ന കാ​ല​ത്താ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധീ​ന​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളെ മീ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

എ​ന്നാ​ൽ ഇ​ന്ന് സ്ഥി​തി തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. ന​ഗ​ര​ത്തി​ൽ മ​ട​ക്ക​യാ​ത്ര ചെ​യ്യു​ന്ന ഓ​ട്ടോ​ക​ൾ​ക്ക് പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രെ കി​ട്ടാ​തെ വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ട്ടോ​യു​ടെ മ​ട​ങ്ങി​വ​ര​വ് പ്ര​തീ​ക്ഷി​ച്ച് ഏ​റെ​പ്പേ​ർ കാ​ത്തു​നി​ൽ​ക്കാ​റു​ണ്ട്. എ​ല്ലാ​വ​രെ​യും ക​യ​റ്റാ​നാ​വാ​തെ കു​ത്തി​നി​റ​ച്ചാ​ണ് ഗ്രാ​മീ​ണ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​ക​ൾ മ​ട​ക്ക​യാ​ത്ര ചെ​യ്യു​ന്ന​ത്. അ​ങ്ങോ​ട്ടു പോ​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക മ​ട​ക്ക​യാ​ത്ര​യി​ൽ അ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​മു​ണ്ട്.

അ​ഞ്ചു മി​നി​റ്റു മു​ത​ൽ അ​ര മ​ണി​ക്കൂ​ർ വ​രെ വെ​യി​റ്റ് ചെ​യ്യു​ന്ന​തി​ന് 10 രൂ​പ അ​ധി​കം ഈ​ടാ​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യു​ണ്ടാ​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല അ​ത് ഉ​പ​കാ​ര​മാ​കു​ന്ന​ത് വാ​ഹ​നം ഓ​ടി​ക്കാ​തെ​യും ഇ​ന്ധ​നം ചെ​ല​വാ​ക്കാ​തെ​യും ല​ഭി​ക്കു​ന്ന അ​ധി​ക​തു​ക ഓ​ട്ടോ​റി​ക്ഷാ​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​മാ​ണ് ചെ​യ്യു​ന്ന​ത്.

സ്ത്രീ​ക​ളെ​യും വ​യോ​ജ​ന​ങ്ങ​ളെ​യും വ​ഴി​യി​ൽ ത​ള്ളാ​തെ​യും സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വെ​യി​റ്റിം​ഗ് ചാ​ർ​ജ് നി​ശ്ച​യി​ച്ചും ഗ്രാ​മ​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ഈ ​നി​യ​മം എ​ല്ലാ​യി​ട​ത്തും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം ആ​ർ​റ്റിഒ യ്ക്കും ​ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസിഡ​ന്‍റ് പ്രഫ.​ഡോ. വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ.​വി.​മാ​ത്യു, എം.​മ​ണി, ഇ.​ശ​ശി​ധ​ര​ൻ​പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, ഡോ.​എ​സ്.​ശി​വ​ദാ​സ​ൻ​പി​ള്ള, വി.​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, റ്റി.​എ അ​ൽ​ഫോ​ണ്‍​സ്, ആ​ന​ന്ദ​ബാ​ബു, വൈ.​ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.