അ​ഴീ​ക്ക​ലില്‍ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി ടേ​ക്ക് എ ​ബ്രേ​ക്ക്
Sunday, October 13, 2019 12:00 AM IST
കൊല്ലം: അ​ഴീ​ക്ക​ല്‍ ക​ട​പ്പു​റ​ത്തെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ടേ​ക്ക് എ ​ബ്രേ​ക്ക് ത​ണ്ണീ​ര്‍​പ​ന്ത​ലു​മാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്. വ​ഴി​യോ​ര യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. 2017- 18 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത നൂ​ത​ന പ​ദ്ധ​തി​യാ​ണി​ത്. കോ​ഫി ഷോ​പ്പ്, എടി​എം കൗ​ണ്ട​ര്‍, കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്കു​ള്ള ഫീ​ഡി​ങ് പോ​യി​ന്‍റ്, സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും പേ ​ആ​ന്‍​ഡ് യൂ​സ് ടോ​യില​റ്റ് എ​ന്നി​വ​യാ​ണ് സൗ​ക​ര്യ​ങ്ങ​ള്‍.

പ​വി​ത്രേ​ശ്വ​രം, ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ​മാ​ന സം​രം​ഭ​ങ്ങ​ള്‍ വി​ജ​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഴീ​ക്ക​ല്‍ ബീ​ച്ചി​നോ​ട് ചേ​ര്‍​ന്ന് ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തും ടേ​ക്ക് എ ​ബ്രേ​ക്ക് നി​ര്‍​മി​ച്ച​ത്. സം​സ്ഥാ​ന ഭ​വ​ന​നി​ര്‍​മാ​ണ ബോ​ര്‍​ഡി​നാ​യി​യി​രു​ന്നു നി​ര്‍​മ്മാ​ണ ചു​മ​ത​ല. വി​ശ്ര​മ​കേ​ന്ദ്രം നി​ശ്ചി​ത​കാ​ല ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക.

ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സം​രം​ഭം സ​ഹാ​യ​ക​മാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി പ​റ​ഞ്ഞു. 20 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ചി​ല​വ്. ചി​ത​റ, നെ​ടു​മ്പ​ന, ച​ട​യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും ത​ണ്ണീ​ര്‍​പ്പ​ന്ത​ലു​ക​ള്‍ നി​ര്‍മി​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് വ്യ​ക്ത​മാ​ക്കി.