കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു
Sunday, October 13, 2019 12:00 AM IST
കൊ​ല്ലം: കൊ​ല്ലൂ​ർ​വി​ള ഭാ​ര​ത് ന​ഗ​ർ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി.

തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കൊ​ല്ലൂ​ർ​വി​ള ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എം.​സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ർ സ​ഫ​റു​ള്ളാ​ഖാ​ൻ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ഡോ​ക്ട​ർ ന​യ​ന വി​ജ​യ​ൻ മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ലും ഡോ. ​ഷാ​നി​മാ​നി​സാം, ഡോ​ക്ട​ർ നി​സാ​മു​ദീ​ൻ എ​ന്നി​വ​ർ ഡെ​ൻ​റ​ൽ വി​ഭാ​ഗ​ത്തി​ലു​മു​ള്ള ചെ​ക്ക​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ചൊ​വാ​ഴ്ച്ച മെ​റി​റ്റ് അ​വാ​ർ‍‍​ഡ് വി​ത​ര​ണം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജോ​യ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ന​ഗ​റി​ലെ മി​ടു​ക്ക​രാ​യ കു​ട്ടി​ക​ളെ അ​ദ്ദേ​ഹം മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ന​ഗ‍​ർ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​മ​ണി അ​ധ്യ​ക്ഷ വ​ഹി​ച്ചു. കൊ​ല്ലൂ​ർ​വി​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ അ​സീ​സ്, സെ​ക്ര​ട്ട​റി ഷം​സു​ദീ​ൻ, ആ​ദി​ക്കാ​ട് ഗോ​പ​ൻ, പ്ര​ഫ. റ്റി.​വി.​രാ​ജു, സു​രേ​ഷ് ബാ​ബു, ഡോ. ​സ​ഫ​റു​ള്ളാ​ഖാ​ൻ, അ​ബ്ദു​ൽ റ​ഷീ​ദ്, രാ​ജേ​ന്ദ്ര​ൻ, ഷ​രീ​ഫ്, പി.​എം, സു​ബ്ര​മ​ണ്യ​ൻ, അ​ബ്ദു​ൽ ഖ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ​ക്ക് ശേ​ഷം എ.​വി.​എം മ്യൂ​സി​ക്ക് കൊ​ല്ല​വും ന​ഗ​ർ കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​വി​രു​ന്നു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ക​ലാ​കാ​യി​ക മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കൊ​ല്ലൂ​ർ​വി​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ അ​സീ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.