ആദിവാസി ഊരിൽ ഓണാഘോഷം വേറിട്ടതായി
Sunday, October 13, 2019 12:02 AM IST
കു​ള​ത്തൂ​പ്പു​ഴ: ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​ത​രം ക​ലാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​ക്കു​റി വെ​ള്ള​ത്തി​ലോ​ട്ട​മെ​ന്ന വ്യത്യസ്തമാ​യ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​മാ​ന്‍​കോ​ട് മേ​ഖ​ല​യി​ലെ കു​ഴ​വി​യോ​ട് ആ​ദി​വാ​സി ഊ​രി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് മു​മ്പെ​ങ്ങും കേ​ട്ടി​ട്ടി​ല്ലാ​ത്ത​തും പു​തു​മ​യാ​ര്‍​ന്ന​തു​മാ​യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ജ​റി​യാ​ട്രി​ക് ക്ല​ബി​നു സ​മീ​പ​ത്താ​യു​ള്ള കു​ള​ത്തി​ല്‍ പു​റ​ത്തേ​ക്ക് ക​വി​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ മ​ത്സ​രി​ച്ചോ​ടി ആ​ദ്യ​മെ​ത്തു​ന്ന ആ​ളി​നു സ​മ്മാ​നം സം​ഘാ​ട​ക​ര്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര​വ​ധി പേ​രാ​ണ് വെ​ള്ള​ത്തി​ല്‍ ത​ങ്ങ​ളു​ടെ ക​ഴി​വു തെ​ളി​യി​ക്കാ​നെ​ത്തി​യ​ത്.

വെ​ള്ള​ത്തി​ലൂ​ടെ ഓ​ടു​മ്പോ​ള്‍ വേ​ഗ​ത കൈ​വ​രി​ക്കാ​ന്‍ ക​ഴി​യാ​തെ പ​ല​രും അ​ടി​തെ​റ്റി വീ​ഴു​ക​യും വീ​ണ്ടും എ​ഴു​ന്നേ​റ്റു ഓ​ടു​ന്ന​തും ഒ​ക്കെ ക​ണ്ട് കൈ​യ്യ​ടി​ച്ചും കൂ​ക്കി​വി​ളി​ച്ചും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ഊ​രു നി​വാ​സി​ക​ള്‍​ക്കൊ​പ്പം സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​രും എ​ത്തി​യ​തോ​ടെ ഓ​ണാ​ഘോ​ഷം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

രാ​വി​ലെ മു​ത​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രാ​നും ഓ​ണാ​ഘോ​ഷ​ത്തി​നു​മെ​ത്തി​യ​വ​ര്‍​ക്ക് മു​ഴു​വ​ന്‍ ഊ​രു നി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. വാ​ര്‍​ഡം​ഗം ശ്രീ​ല​ത, ഊ​രു​മൂ​പ്പ​ന്‍ അ​പ്പു​കു​ട്ട​ന്‍​കാ​ണി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.