പുകസ സ​മ്മേ​ള​നം ഇ​ന്ന്
Sunday, October 13, 2019 12:12 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം നെ​ടു​വ​ത്തൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ഇ​ന്ന് പ​വി​ത്രേ​ശ്വ​രം കെഎ​ൻഎഎം ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.​പ്ര​തി​നി​ധി സ​മ്മേ​ള​നം രാ​വി​ലെ 10ന് ​ജി​ല്ലാ സെ​ക്ര​ട്ട​റി ഡി.​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ചി​ത്ര​പ്ര​ദ​ർ​ശ​നം, നാ​ട​ൻ​പാ​ട്ട് എ​ന്നി​വ ന​ട​ക്കും.​ വൈ​കുന്നേരം അഞ്ചിന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ: ​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.