എ.​പാ​ച്ച​ൻ ഫൗണ്ടേഷൻ അവാർഡ് സി.കെ ജാനുവിന്
Sunday, October 13, 2019 12:12 AM IST
കൊ​ല്ലം: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റേയും ദ​ലി​ത് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും നേ​താ​വു​മാ​യി​രു​ന്ന എ. ​പാ​ച്ച​ന്‍റെ സ്മ​ര​ണാ​ർ​ഥം എ.​പാ​ച്ച​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ അ​വാ​ർ​ഡി​ന് സി.​കെ. ജാ​നു​വി​നെ തി​ര​ഞ്ഞെ​ടു​ത്തു.

സാ​മൂ​ഹ്യ​രാ​ഷ്ട്രീ​യ രം​ഗ​ത്തെ ത്യാ​ഗോ​ജ്വ​ല​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് സി.​കെ. ജാ​നു​വി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​ചി​ദം​ബ​ര​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. അ​സീ​സും അ​റി​യി​ച്ചു. 12111 രൂ​പ​യും പൊ​ന്നാ​ട​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് എ. ​പാ​ച്ച​ന്‍റെ 15 ാം അ​നു​സ്മ​ര​ണ​ദി​ന​മാ​യ 23ന് ​തി​രു​വ​ന​ന്ത​പു​രം മ​ഹാ​ത്മാ അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ എ​സ്. സു​ധീ​ശ​ൻ, ജെ. ​അ​ജി​ത്ത്, എം.​ജെ. ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ച​ട​ങ്ങി​ൽ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച എ​സ്. സു​ധീ​ശ​ൻ, പി.​എ​ൻ. സു​രേ​ഷ് പാ​ല​ക്കോ​ട്ട്, എ​ൻ. നൗ​ഫ​ൽ, പി. ​പ​വി​ത്ര​ൻ തെ​ക്കേ​തു​പ്പാ​ശേരി​യി​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കും.