ട്രെ​യി​നി​ൽ സൈ​നി​ക​ൻ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു
Sunday, October 13, 2019 1:31 AM IST
കു​ണ്ട​റ: ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ സൈ​നി​ക​ൻ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ഡെ​റാ​ഡൂ​ണ്‍ മീ​ഡി​യം റെ​ജി​മെ​ന്‍റ് ഹ​വീ​ൽ​ദാ​ർ കി​ഴ​ക്കേ​ക്ക​ട ഉ​പ്പൂ​ട് വാ​ർ​ഡി​ൽ സു​രേ​ഷ് ഭ​വ​നി​ൽ എം. ​സു​രേ​ഷ്കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. ഡ്യൂ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ അ​പ​സ്മാ​ര ബാ​ധ​യെ​തു​ട​ർ​ന്ന് സു​രേ​ഷി​നെ ചി​കി​ത്സ​യ്ക്കാ​യി ഡെ​റാ​ഡൂ​ണ്‍ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ന്യൂ​റോ വി​ഭാ​ഗ​ത്തി​ന്‍റെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ​തി​നാ​ൽ അ​വി​ടെ നി​ന്ന് ല​ക്നൗ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ല​ക്നൗ​വി​ൽ എ​ത്തേ​ണ്ട ട്രെ​യി​നി​ൽ രാ​വി​ലെ 9.30ഓ​ടെ സു​രേ​ഷ് കു​ഴ​ഞ്ഞു​വീ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ഴ്സിം​ഗ് ഓ​ർ​ഡ​ർ​ലി പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ ന​ൽ​കി ല​ക്നൗ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് പാ​ങ്ങോ​ട് സൈ​നി​ക ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് 9.30ന് ​ഉ​പ്പൂ​ട് എം​എം​എ​ച്ച്എ​സ്എ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. 10.30ന് ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: വി​ജി. മ​ക​ൻ: അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദി​ത്യ​ൻ.