പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള​ളം പാ​ഴാ​കു​ന്നു
Monday, October 14, 2019 11:34 PM IST
ച​വ​റ: കു​ടി​വെ​ള​ള പൈ​പ്പ് പൊ​ട്ടി ര​ണ്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി യെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. ച​വ​റ കോ​ട്ട​യ്ക്ക​കം പ​ന​ന്തോ​ടി ജം​ഗ്ഷ​ന് കി​ഴ​ക്ക് വ​ശ​ത്തെ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന് സ​മീ​പ​ത്താ​യി​ട്ടാ​ണ് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള​ളം പാ​ഴാ​കു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പ​മ്പ് ചെ​യ്യു​മ്പോ​ള്‍ പൊ​ട്ടി​യ ഭാ​ഗ​ത്ത് കൂ​ടി വെ​ള​ളം ഒ​ഴു​കി റോ​ഡ് നി​റ​ഞ്ഞ് ക​വി​ഞ്ഞ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു.
കോ​ണ്‍​ക്രീ​റ്റ് റോ​ഡാ​യ​തി​നാ​ല്‍ വെ​ള​ളം കെ​ട്ടി നി​ന്ന് പാ​യ​ല്‍ പി​ടി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ വ​രു​ന്ന​വ​രും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും തെ​ന്നി വീ​ഴു​ന്ന​തും പ​തി​വ് സം​ഭ​വ​മാ​ണ്. പൊ​ട്ടി​യ ഭാ​ഗ​ത്ത് കൂ​ടി മാ​ലി​ന്യം ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ വെ​ള​ള​ത്തി​ല്‍ ക​ല​ര്‍​ന്ന് വ​ലി​യ തോ​തി​ല്‍ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും പൊ​ട്ടി​യ ഭാ​ഗം അ​ട​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.