കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ര്‍​ഷി​ക​വും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു
Monday, October 14, 2019 11:35 PM IST
അ​ഞ്ച​ല്‍ : സ​മൂ​ഹ​ത്തി​ൽ പു​രോ​ഗ​മ​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ടെ ചാ​ല​ക​ശ​ക്ത​ിയാ​യി മാ​റാ​ൻ സാ​മു​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കാ​ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ല്‍ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ഞ്ച​ൽ വി​വി​ടി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് വി.​സ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി.​വൈ വ​ർ​ഗീ​സ്, എ​ക്സൈ​സ് അ​സിസ്റ്റന്‍റ് ​ക​മ്മീ​ഷ​ണ​ർ താ​ജു​ദ്ദീ​ൻ കു​ട്ടി, ബി.​സേ​തു​നാ​ഥ്, എ​ൻ.​എ ബൈ​ജു, അ​ഞ്ച​ൽ ദേ​വ​രാ​ജ​ൻ, മാ​ത്ര ര​വി, രാ​ധു പു​ന​ലൂ​ർ,കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ​ൻ.​കെ ബാ​ല​ച​ന്ദ്ര​ൻ, കാ​ട്ടാ​മ്പ​ള്ളി നി​ഷ്ക​ള​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ഡോ.​ദേ​വ​ദാ​സ്, വി.​വി​ഷ്ണു ദേ​വ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും മി​ക​ച്ച സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.​