വി​ളം​ബ​ര പ​ത്രി​ക പ്ര​കാ​ശ​നം
Tuesday, October 15, 2019 11:04 PM IST
കൊ​ല്ലം: വി​ശ്വ​ക​ർ​മ വേ​ദ​പ​ഠ​ന കേ​ന്ദ്ര​ധാ​ർ​മി​ക സം​ഘം കൊ​ല്ലം മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​വേ​ദ സ​ദ്മ​ത്തി​ന്‍റെ വി​ള​ബം​ബ​ര പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു. കൊ​ല്ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സി.​വി.​അ​നി​ൽ​കു​മാ​ർ സം​ഘം പ്ര​സി​ഡ​ന്‍റ് ആ​റ്റൂ​ർ ശ​ര​ത് ച​ന്ദ്ര​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പാ​ല​ത്തും​പാ​ട്ടി​ൽ ആ​ർ.​ശെ​ൽ​വ​രാ​ജ് ആ​ചാ​ര്യ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പി.​വി​ജ​യ​ബാ​ബു, വി.​സു​ധാ​ക​ര​ൻ, ആ​ശ്രാ​മം സു​നി​ൽ​കു​മാ​ർ, ടി.​പി.​ശ​ശാ​ങ്ക​ൻ, കെ.​പ്ര​സാ​ദ്, എ​ൽ.​പ്ര​കാ​ശ്, പി.​വി​ജ​യ​മ്മ, കെ.​സി.​പ്ര​ഭ, യ​മു​നാ ബാ​ബു, ഡി.​വേ​ണു ക​രു​ന​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​വി.​എ.​അ​യ്യ​പ്പ​ൻ അ​നു​സ്മ​ര​ണം 23ന്

​കൊ​ല്ലം: കു​ട്ടി​ക​ളു​ടെ കേ​ളി​കൊ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​വി എ.​അ​യ്യ​പ്പ​ൻ അ​നു​സ്മ​ര​ണം 23ന് ​കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​വി അ​യ്യ​പ്പ​ൻ ക​വി​ത​ക​ളി​ലൂ​ടെ എ​ന്ന പ​രി​പാ​ടി.
മൂ​ന്നി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി എം.​എ.​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ണ​യ സ​ങ്ക​ൽ​പ്പം അ​യ്യ​പ്പ​ൻ ക​വി​ത​ക​ളി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ശ്വ​ൻ കു​ടി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡോ.​മു​ഹ​മ്മ​ദ് ക​ബീ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഫ.​വി.​ഹ​ർ​ഷ​കു​മാ​ർ, അ​ജി​ത് പ്ലാ​ക്കാ​ട്, പി.​കെ.​സു​ധാ​ക​ര​ൻ പി​ള്ള, കെ.​വി.​രാ​മാ​നു​ജ​ൻ ത​ന്പി, എ​ഴു​കോ​ൺ സ​ന്തോ​ഷ്, പ്ര​മോ​ദ് കു​ഴി​മ​തി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കാ​വ്യ​വി​രു​ന്ന് ബാ​ബു പാ​ക്ക​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 26ന്

കൊല്ലം: ​ഒ​ക്‌​ടോ​ബറിലെ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 26ന് ​രാ​വി​ലെ 11ന് ​ക​ല​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.