ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി
Tuesday, October 15, 2019 11:05 PM IST
കൊല്ലം: വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ മാ​ര്‍​ജി​ന്‍ മ​ണി വാ​യ്പ കു​ടി​ശി​ക അ​ട​ച്ചു തീ​ര്‍​ക്കാ​ത്ത​വ​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. 2019 ന​വം​ബ​ര്‍ ഏ​ഴ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി വാ​യ്പ കു​ടി​ശി​ക തീ​ര്‍​പ്പാ​ക്കാം. പി​ഴ​പ​ലി​ശ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കും. ആ​റു ശ​ത​മാ​നം പ​ലി​ശ ക​ണ​ക്കാ​ക്കു​ന്ന​തും പ​ലി​ശ​യു​ടെ 50 ശ​ത​മാ​നം തു​ക ഇ​ള​വ് ചെ​യ്യു​ക​യും ചെ​യ്യും. മു​ത​ലി​നേ​ക്കാ​ള്‍ പ​ലി​ശ അ​ധി​ക​രി​ച്ചാ​ല്‍ ആ​യ​ത് മു​ത​ലി​ന് തു​ല്യ​മാ​യി നി​ജ​പ്പെ​ടു​ത്തും. തി​രി​ച്ച​ട​യ്‌​ക്കേ​ണ്ട തു​ക​യി​ല്‍ നി​ന്നും മു​ന്‍​പ് അ​ട​ച്ച പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും കു​റ​വ് ചെ​യ്യും. ഇ​പ്ര​കാ​രം ക​ണ​ക്കാ​ക്കു​ന്ന വാ​യ്പാ കു​ടി​ശ​ക​യു​ടെ 50 ശ​ത​മാ​നം ആ​ദ്യ​ഗ​ഡു​വാ​യി അ​ട​യ്ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ആ​ശ്രാ​മം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ : 0474 2748395, 9446314448.