പത്തനാപുരത്ത് 108 ആംബുലന്‍സ് സേവനം തുടങ്ങി
Tuesday, October 15, 2019 11:05 PM IST
പ​ത്ത​നാ​പു​രം: താ​ലൂ​ക്ക് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് 108 ആം​ബു​ല​ൻ​സി​ന്‍റെ സൗ​ജ​ന്യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജീ​വ​ൻ​ര​ക്ഷാ സ​ഹാ​യ​ത്തി​ന് ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യം ആം​ബു​ല​ന്‍​സി​ലു​ണ്ട്. പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ ഒ​രു ന​ഴ്‌​സും ഒ​രു പൈ​ല​റ്റും 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​ണ്.
അ​പ​ക​ട​ങ്ങ​ൾ, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി അ​ടി​യ​ന്ത​ര​മാ​യി ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട സ​മ​യ​ത്ത് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
പ​ത്ത​നാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള എ​വി​ടെ വേ​ണ​മെ​ങ്കി​ലും 108 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ ആം​ബു​ല​ന്‍​സ് പാ​ഞ്ഞെ​ത്തും. അ​വി​ടെ​നി​ന്ന് എ​ത്ര ദൂ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കും. മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കാ​ൻ ര​ണ്ട് ഷി​ഫ്റ്റി​ലാ​യി നാ​ല് ജീ​വ​ന​ക്കാ​രും സ​ജ്ജ​മാ​ണ്.
അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ എ​ത്തി​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ് പു​തി​യ സം​വി​ധാ​നം. താ​ലൂ​ക്കാ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി സ​ജീ​വ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​താ രാ​ജേ​ഷ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത്ത് ബാ​ബു, എ.​ബി.​അ​ന്‍​സാ​ര്‍,എ​ച്ച്.​റി​യാ​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.