സ്വ​പ്​ന​ങ്ങ​ള്‍ ബാ​ക്കി​യാ​ക്കി അ​ഭി​ജി​ത്ത് യാ​ത്ര​യാ​യി
Wednesday, October 16, 2019 10:54 PM IST
അ​ഞ്ച​ല്‍: ക​ശ്മീ​രി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ജവാ​ന് ജ​ന്മ​നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ക​ഴി​ഞ്ഞ ദി​വ​സം ജ​മ്മു​ക​ശ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ നൗ​വ്ഗാ​വ് സെ​ക്ട​റി​ൽ പു​ല​ര്‍​ച്ചെ പെ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ മി​ലി​റ്റ​റി 17 -ാം ബ്രി​ഗേ​ഡ് സേ​നാവ്യൂ​ഹ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​ട​യം സ്വ​ദേ​ശി അ​ഭി​ജി​ത്തി​നാ​ണ് ജ​ന്മ​നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ല്‍​കി​യ​ത്.

ര​ണ്ടു വ​ലി​യ സ്വ​പ​ന​ങ്ങ​ള്‍ ബാ​ക്കി​യാ​ക്കി വി​ട​പ​റ​ഞ്ഞ അ​ഭി​ജി​ത്തി​ന്‍റെ വി​യോ​ഗം അ​ഞ്ച​ലി​ന് തീ​രാ വേ​ദ​ന​യാ​ണ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ട​ച്ചു​റ​പ്പു​ള്ള വീ​ടും, സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​വു​മാ​യി​രു​ന്നു അ​ഭി​ജി​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ള്‍.

ചൊ​വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത്യ​ദേ​ഹം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വേ​ണ്ടി വ​നം മ​ന്ത്രി കെ ​രാ​ജു ഏ​റ്റു​വാ​ങ്ങി. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി മ​ന്ത്രി കെ ​രാ​ജു​വും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ള​ക്ട​ര്‍ കെ ​ഗോ​പാ​ല​കൃ​ഷ്ണ​നും അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന്‍ പാ​ങ്ങോ​ട് മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ ജ​ന്മ​നാ​ടാ​യ അ​ഞ്ച​ല്‍ ഇ​ട​യ​ത്ത് എ​ത്തി​ച്ചു.

ഇ​ട​യം ഗ​വ.​എ​ൽപി സ്കൂ​ൾ, ശ്രീ ​നാ​രാ​യ​ണ ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച അ​ഭി​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം 12 ഓ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. പൂ​ര്‍​ണ സൈ​നി​ക-ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.

സ്ഥ​ലം എം​എ​ല്‍​എ​യും മ​ന്ത്രി​യു​മാ​യ കെ ​രാ​ജു, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എംഎ​ൽഎ, കെ.​സോ​മ​പ്ര​സാ​ദ് എംപി, ജി​ല്ലാ ക​ള​ക്ട​ർ ബി.അ​ബ്ദു​ൽ നാ​സ​ർ, ആ​ർഡിഒ ബി.​രാ​ധാ​കൃ​ഷ്ണ​ൻ, പു​ന​ലൂ​ർ ത​ഹ​സീ​ൽ​ദാ​ർ നി​ർ​മ്മ​ൽ​കു​മാ​ർ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ര്‍, നാ​ട്ടു​കാ​ര്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേർ‍ അ​ഭി​ജി​ത്തി​ന് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. ഇ​ട​യം കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ പ്ര​ഹ്ളാ​ദ​ൻ -ശ്രീ​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഭി​ജി​ത്ത്.