കൈ​യെ​ഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു
Wednesday, October 16, 2019 10:54 PM IST
ശാ​സ്താം​കോ​ട്ട: ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ കൈ​യെ​ഴു​ത്ത് മാ​സി​ക പ്ര​കാ​ശ​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ മ​ത്സ​രി​ച്ച​ത്.
കു‌​ട്ടി​ക​ളി​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​വാ​നും സ്വ​ന്തം മി​ക​വു​ക​ളെ വി​ല​യി​രു​ത്താ​നും ക്ലാ​സി​ലൊ​രു കൈ​യെ​ഴു​ത്ത് മാ​സി​ക പു​തി​യൊ​രു അ​നു​ഭ​വ​മാ​യി മാ​റി. ഓ​രോ ക്ലാ​സി​ലെ​യും മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഒ​ത്തു​ചേ​ർ​ന്നാ‍​യി​രു​ന്നു മാ​സി​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. മാ​സി​ക​യു​ടെ ക്ര​മീ​ക​ര​ണ​വും അ​തി​നു​വേ​ണ്ട ഭേ​ദ​ഗ​തി​ക​ൾ ത​യാ​റാ​ക്കു​വാ​നു​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ള​രെ​യേ​റെ പ്ര​ശം​സാ​വ​ഹ​മാ​യി​രു​ന്നു. മാ​സി​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജി. ​എ​ബ്ര​ഹാം ത​ലോ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​വ​ഭാ​ര​ത് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ക​മ​ലാ​സ​ന​ൻ കൈ​യെ​ഴു​ത്ത് മാ​സി​ക​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ക്ലാ​സു​ക​ളി​ലെ എ​ഡി​റ്റേ​ഴ്സി​ന് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജൂ​ഡി തോ​മ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബോ​ണി​ഫേ​ഷ്യ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.