ബി.​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​ങ്ക് ഉ​പ​രോ​ധി​ച്ചു
Wednesday, October 16, 2019 11:04 PM IST
ച​വ​റ: ബി​ജെ​പി പ​ന്മ​ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റി​വ​ട്ടം കോ​ര്‍​പ്പ​റേ​ഷ​ന്‍ ബാ​ങ്കി​ന്‍റെ ശാ​ഖ ഉ​പ​രോ​ധി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ മു​ദ്രാ ലോ​ണ്‍, വി​ദ്യാ​ഭ്യാ​സ ലോ​ണ്‍ എ​ന്നി​വ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കു​ന്നി​ല്ല എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം. ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​റ്റ​മു​ക്ക് സോ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് സോ​ണ​ല്‍ ഓ​ഫി​സി​ല്‍ നി​ന്നും ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ സ​ന​ല്‍​കു​മാ​ര്‍ ച​വ​റ എ​സ്ഐ. സു​കേ​ഷ് എ​ന്നി​വ​രു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ലോ​ണ്‍ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.
പോ​ള്‍ രാ​ജു, സാ​ബു, ബി​ന്ദു ബ​ല​രാ​മ​ന്‍, എം.​എ​സ് ശ്രീ​കു​മാ​ര്‍, ശ​ര​വ​ണ​ന്‍, കോ​ള​റ​യി​ല്‍ കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ജ​യ​ന്‍, മ​ണി​യ​ന്‍​പി​ള​ള, തെ​ക്കും​ഭാ​ഗം ശ്രീ​കു​മാ​ര്‍, ക​ബീ​ര്‍, ശ്രീ​ജ, ഷീ​ജ എ​ന്നി​വ​ര്‍ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.