സ്വ​കാ​ര്യവ​ത്ക്ക​ര​ണം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു: എം​പി
Wednesday, October 16, 2019 11:04 PM IST
പു​ന​ലൂ​ർ: യാ​തൊ​രു നി​യ​ന്ത്ര​ങ്ങ​ളു​മി​ല്ലാ​ത്ത സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് കെ.​സോ​മ​പ്ര​സാ​ദ് എം​പി. കു​റ്റ​പ്പെ​ടു​ത്തി. പൊ​തു​വി​ത​ര​ണ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ വ​ൽ​ക്ക​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഒ​രു കോ​ടി ഒ​പ്പു​ക​ൾ സ​മാ​ഹ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് ഭീ​മ​ഹ​ർ​ജി ന​ൽ​കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പു​ന​ലൂ​രി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.
റേ​ഷ​ൻ രം​ഗ​ത്തെ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രെ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ന്ദ്ര​ത്തി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. കേ​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ച കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യ വി​ഹി​ത​വും മ​ണ്ണെ​ണ്ണ​യും പു​ന​സ്ഥാ​പി​ക്കു​ക, വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ച​സാ​ര​യും പ​യ​റു​വ​ർ​ഗ​ങ്ങ​ളും റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ക, ആ​ധാ​ർ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ റേ​ഷ​ൻ നി​ഷേ​ധി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഭീ​മ​ഹ​ർ​ജി ന​ൽ​കു​ന്ന​ത്‌.
പൊ​തു​വി​ത​ര​ണം സം​ര​ക്ഷി​ക്കൂ കേ​ര​ള​ത്തെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ന​വം​ബ​ർ ഒ​ന്നി​ന് രാ​ജ്ഭ​വ​നി​ലേ​ക്കും ഡി​സം​ബ​റി​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഒ​പ്പ് സ​മാ​ഹ​ര​ണം.
കു​തി​ര​ച്ചി​റ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​മോ​ദ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​ട്ട​യം രാ​മ​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കെ.​ബി.​ബി​ജു, ജ​യ​ശീ​ല​ൻ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ജി.​ജ​യ​പ്ര​കാ​ശ്, മു​ര​ളീ​ധ​ര​ൻ പി​ള്ള, ക​മ​റു​ദീ​ൻ, ഭാ​ര​തീ​പു​രം ബാ​ബു, സു​രേ​ഷ്.​ആ​ർ, രാ​ഘ​വ​ൻ, വേ​ണു​ഗോ​പാ​ൽ, സ​ജീ​വ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.